Ultimate magazine theme for WordPress.

അദ്ധ്യാപകർ സാഹോദര്യത്തിൻറെ പ്രബോധകരാകണം : മാർപാപ്പ

വത്തിക്കാൻ : അദ്ധ്യാപകർ വിശ്വസയോഗ്യരായ സാക്ഷികളായിരിക്കുന്നതിനു വേണ്ടി ആഹ്വാനം ചെയ്ത് മാർപ്പാപ്പാ. അദ്ധ്യാപകർ മത്സരമല്ല, പ്രത്യുത, സാഹോദര്യം പഠിപ്പിക്കുകയും, പ്രത്യേകിച്ച്, ഏറ്റവും ചെറുപ്പവും ദുർബ്ബലരുമായവരെ സഹായിക്കുകയും ചെയ്തുകൊണ്ട് വിശ്വസനീയ സാക്ഷികളായിത്തീരുന്നതിനു വേണ്ടി നാം പ്രാർത്ഥിക്കണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു . അദ്ധ്യാപകർ അവരുടെ അദ്ധ്യാപനത്തിൽ സാഹോദര്യം എന്ന വിഷയം പുതിയതായി കൂട്ടിച്ചേർക്കണമെന്ന് നിർദ്ദേശിക്കുന്ന പാപ്പാ, നമ്മൾ ഏറ്റം ദുർബ്ബലരെ അവഗണിക്കാതിരിക്കുന്നതിന് സാഹോദര്യാവബോധം വീണ്ടെടുക്കുന്നതിനുള്ള പാതയെ പ്രകാശിപ്പിക്കുന്ന സ്നേഹത്തിൻറെ ഒരു പ്രവൃത്തിയാണ് വിദ്യാഭ്യാസം എന്ന് ഉദ്ബോധിപ്പിക്കുന്നു. തങ്ങളുടെ മനോവിജ്ഞാനം മാത്രമല്ല, ബോധ്യങ്ങളും ജീവതത്തോടുള്ള പ്രതിബദ്ധതയും പകർന്നു നല്കുന്ന സാക്ഷികളാണ് വിദ്യാദായകരെന്നും ശിരസ്സ്, ചിത്തം, കരങ്ങൾ എന്നിവയുടെതായ മൂന്നു ഭാഷകൾ സമന്വയിപ്പിച്ചു കൊണ്ട് ആ ഭാഷകൾ കൈകാര്യം ചെയ്യാൻ അവർക്കറിയാമെന്നും, അങ്ങനെ ആശയവിനിമയത്തിൽ അവർ ആനന്ദിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

Leave A Reply

Your email address will not be published.