Ultimate magazine theme for WordPress.

ഷാരോൺ ഫെല്ലോഷിപ്പ് നോർത്ത് ഈസ്റ്റ് റീജിയൻ കൺവെൻഷൻ ഏപ്രിൽ 25 മുതൽ

ആൽബനി : ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് അമേരിക്ക നോർത്ത് ഈസ്റ്റ് റീജിയൻ കൺവെൻഷൻ ഏപ്രിൽ 25 മുതൽ 28 വരെ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് ആൽബനിയിൽ നടക്കും. ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ പ്രസിഡണ്ട് പാ. ജോൺ തോമസ് , ഷാരോൺ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്സ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡണ്ട് ഡോ. ടിങ്കു തോംസൺ , ഒക്ലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് പാ. ഡോ . മാത്യു വർഗീസ് , മാവേലിക്കര ഫെയ്‌ത് സിറ്റി ചർച്ച് പാ. സജു മാവേലിക്കര എന്നിവർ മുഖ്യ വചന ശുശ്രുഷ നിർവഹിക്കും.

റീജിയൻ വൈസ് പ്രസിഡണ്ട് പാ. സന്തോഷ് തര്യൻ ശുശ്രുഷകൾക്കു നേതൃത്വം നൽകും. നോർത്ത് ഈസ്റ്റ് റീജിയൻ പാസ്റ്റർമാരായ ഡോ. റോണി ഉമ്മൻ , പാ. ഡേവിഡ് റെജി , പാ. കല്യാൺ ചക്രവർത്തി , തുടങ്ങിയ കർത്തൃ ദാസന്മാർ വിവിധ സെക്ഷനുകൾക്കു നേതൃത്വം നൽകും. പാ. എബിൻ അലക്സും ഷാരോൺ നോർത്ത് ഈസ്റ്റ് റീജിയൻ ക്വയറും സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും

Leave A Reply

Your email address will not be published.