ഐ പി സി നേര്യമംഗലം സെന്റർ കൺവൻഷൻ ഇന്ന് മുതൽ
നേര്യമംഗലം: ഐ പി സി നേര്യമംഗലം സെന്റർ കൺവൻഷൻ ജനുവരി 12 മുതൽ 15 വരെ പൈങ്ങോട്ടൂർ കുര്യാക്കോസ് മെമ്മോറിയൽ ഹാൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, കെ.ജെ മാത്യു ( പുനലൂർ), രാജേഷ് ഏലപ്പാറ എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും. ഞായർ രാവിലെ 9 മുതൽ ആരംഭിക്കുന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി) ദൈവവചനം ശുശ്രൂഷിക്കും. സോദരി സമാജം മീറ്റിംഗിൽ ഡോ. മറിയാമ്മ സ്റ്റീഫനും സണ്ടേസ്കൂൾ പി വൈപിഎ വാർഷികത്തിൽ ബ്രദർ സണ്ണി ഏബ്രഹാമും മുഖ്യാതിഥികളായി പങ്കെടുക്കും. സെന്റർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

Comments are closed.