Ultimate magazine theme for WordPress.

ആഫ്രിക്ക വിഭജിക്കപ്പെടാം; ആറാമതൊരു മഹാസമുദ്രം

ഇത്യോപ്യ: പഞ്ചമഹാസമുദ്രങ്ങളെ കുറിച്ച് നമുക്കറിയാം. എന്നാൽ ആറാമതായി പുതിയൊരു സമുദ്രം ഭൂമിയിൽ വരാനുള്ള സാധ്യതയാണ് ആഫ്രിക്കയിൽ ഇപ്പോൾ തെളിയുന്നത്.

ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന ഹോൺ ഓഫ് ആഫ്രിക്കയിൽ അഫാർ ത്രികോണമെന്ന ഒരു ഘടനയുണ്ട്. നൂബിയൻ, സൊമാലി, അറേബ്യൻ ഭൗമപ്ലേറ്റുകൾ ഒരുമിച്ചു ചേരുന്ന സ്ഥലമാണിത്. 2005 ൽ ഇത്യോപ്യൻ മരുഭൂമിയിൽ ഏകദേശം അൻപതിലധികം കിലോമീറ്റർ നീളമുള്ള ഒരു വിടവ് വന്നതോടെയാണ് ആഫ്രിക്കയിലെ ഭൗമാന്തര പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ചൂടുപിടിച്ചത്. അടുത്ത 50 ലക്ഷം മുതൽ ഒരു കോടി വർഷം വരെയുള്ള കാലയളവിൽ ആഫ്രിക്ക രണ്ടായി പിളർന്നേക്കാമെന്നും ഇപ്പോഴത്തെ കിഴക്കൻ ആഫ്രിക്കൻ മേഖല പുതിയൊരു ഭൂഖണ്ഡമായി മാറാമെന്നും ഗവേഷകർ പറയുന്നു. ഇതൊടൊപ്പം പുതിയൊരു സമുദ്രതടം രൂപപ്പെട്ടേക്കാം. ലക്ഷക്കണക്കിനു വർഷങ്ങളെടുത്താകും ഇതു സംഭവിക്കുകയെന്നും ഗവേഷകർ പറയുന്നു.

പസിഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ, ആർട്ടിക്, അന്റാർട്ടിക് എന്നിവയാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്ന പഞ്ച മഹാ സമുദ്രങ്ങൾ. വിസ്‌തൃതി കൊണ്ടും കൂടുതൽ ജലം ഉൾക്കൊള്ളുന്ന കാര്യത്തിലും സമുദ്രങ്ങളിൽ ഒന്നാം സ്‌ഥാനം പസിഫിക്കിനാണ്.

Leave A Reply

Your email address will not be published.