Ultimate magazine theme for WordPress.

അമ്മാവൻ്റെ താമരക്കുമ്പിൾ…

ബ്ലസിൻ ജോൺ മലയിൽ

അമ്പിളിയമ്മാവാ, താമര കുമ്പിളിൽ എന്തുണ്ട് എന്ന് പാടിയിരുന്ന പഴയകാലം! സാങ്കേതിക വിദ്യകൾ പുരോഗമിച്ചപ്പോൾ താമരക്കുമ്പിളിൽ അമ്മാവൻ സൂക്ഷിച്ചിരിക്കുന്ന വിശേഷങ്ങൾ കണ്ടെത്താനായി മനുഷ്യൻ ചന്ദ്രനിലെത്തി.

ഇന്ന് ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയിട്ട് അമ്പത്തിരണ്ടു
വർഷങ്ങൾ പിന്നിടുകയാണ്. ആ ദൗത്യത്തിൻ്റെ കമാൻഡർ നീൽ ആംസ്ട്രോംഗിനൊപ്പം
മോഡ്യൂൾ പൈലറ്റ് ബുസ് ആൽഡ്രിൻ, കമാൻഡ് മോഡ്യൂൾ കൊളംബിയ നയിച്ച മൈക്കിൾ കൊളിൻ എന്നിവരും ഉണ്ടായിരുന്നു.

ചന്ദ്രനിൽ ആദ്യമായി കാൽ കുത്തിയ നീൽ ആംസ്ട്രോങ്ങ് ഭൂമിയിലേക്കയച്ച സന്ദേശം ഇങ്ങനെയായിരുന്നു –
ബഹിരാകാശ രംഗത്തെ ഈ ചെറിയ കാൽവയ്പ് മനുഷ്യകുലത്തിൻ്റെ വലിയൊരു മുന്നേറ്റമായി മാറും!\”

1961 ൽ ​​ പ്രസിഡണ്ട് കെന്നഡിയാണ് ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് അയക്കണമെന്ന് അമേരിക്കൻ കോൺഗ്രസിനോട് ആദ്യമായി ആവശ്യപ്പെട്ടത്. തുടർന്ന് അഞ്ചുവർഷത്തെ പരിശ്രമത്തിനും കഠിനാധ്വാനത്തിനും ശേഷം നാസ ആളില്ലാ അപ്പോളോ മിഷന് തുടക്കമിട്ടു.

1969 ജൂലൈ 19 ന് മനുഷ്യരുമായി ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ അപ്പോളോ 11 പ്രവേശിച്ചു. ജൂലൈ 20 ന് ആംസ്ട്രോംഗ് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് കാലെടുത്തു വെച്ചു.

ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പ്രസിഡണ്ട് ആർ നിക്സൺ ജൂലൈ 20 ന് നാഷണൽ മൂൺ ഡേ പ്രഖ്യാപിച്ചു.1972 ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ആര്യഭട്ട ഉപഗ്രഹ വിക്ഷേപണത്തോടെ ഭാരതവും ബഹിരാകാശ രംഗത്ത് പാദമുറപ്പിച്ചു.

Leave A Reply

Your email address will not be published.