Ultimate magazine theme for WordPress.

എ.ഡി.എഫ് ഭീകരരുടെ ആക്രമണത്തിൽ കോംഗോയിലെ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു

കോംഗോ : കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലെ എൻഡിമോ ഗ്രാമത്തിൽ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് അംഗങ്ങൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു. മെയ് 13 ന് നടന്ന ആക്രമണത്തിൽ നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും വീടുകൾക്ക് തീയിടുകയും ചെയ്തു. പ്രദേശത്തെ സമാധാനം തകർക്കാനും പ്രദേശവാസികളിൽ ഭയം നിറയ്ക്കാനും ആണ് അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തെത്തുടർന്ന് എ.ഡി.എഫ് ഭീകരർ ഈ പ്രദേശത്ത് ആക്രമണം നടത്തിയത്. ഈ ആക്രമണം കാരണം നിരവധി ആളുകളാണ് ഭവനരഹിതരായത്.

Sharjah city AG

Comments are closed.