ഗാസ ജനത്തെ സന്ദർശിച്ച് ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല
ഇസ്രായേൽ : ഇസ്രായേൽ-ഹമാസ് യുദ്ധം ഉണ്ടായതിന് ശേഷം മെയ് 15- നാണ് വീണ്ടും ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഗാസയിലെ ഹോളി ഫാമിലി ഇടവക സന്ദർശിക്കുന്നത്.
അവരുടെ അവസ്ഥകൾ പരിശോധിക്കുന്നതിനും അവരുടെ അവസ്ഥ മെച്ചപ്പെടുത്താൻ നമുക്ക് എന്തുചെയ്യാനാകുമെന്ന് കാണുന്നതിനും വേണ്ടിയാണ് സന്ദർശനം നടത്തിയതെന്ന് ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല വെളിപ്പെടുത്തി., ഹോളി ഫാമിലി ചർച്ചിലെ ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി എന്നിവരടങ്ങിയ ഒരു ചെറിയ പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
