റ്റി.പി.എം കോഴിക്കോട് സെന്റർ കൺവൻഷൻ

0 135

കോഴിക്കോട്: മലബാറിലെ ദി പെന്തെക്കൊസ്ത് മിഷൻ സഭകളുടെ പ്രധാന ആത്മീയസംഗമമായ കോഴിക്കോട് വാർഷിക സെന്റർ കൺവൻഷൻ നാളെ ഫെബ്രുവരി 16 മുതൽ 19 വരെ കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ നടക്കും. നാളെ മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും. ഞായറാഴ്ച രാവിലെ 9 ന് കോഴിക്കോട് സെന്ററിലെ കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെയും തമിഴ്നാട്ടിലെ ദൊവാല, കൈയുന്നി കർണാടകയിലെ സിദ്ധാപൂർ തുടങ്ങിയ 30 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Leave A Reply

Your email address will not be published.