Ultimate magazine theme for WordPress.

ഇൻകാസ് അക്കാദമിക് എക്സലൻസ് അവാർഡ് ഡഗ്ളസിന്

യു.എ.ഇ: ഫുജൈറ ഇന്ത്യൻ കൾച്ചറൽ ആൻഡ് ആർട്ട്സ് സോസൈറ്റിയുടെ 2023 അക്കാദമിക് എക്സലൻസ് അവാർഡ് ഡഗ്ളസ് ജോസഫിന് ലഭിച്ചു. വിദ്യാഭ്യാസ രംഗത്തെ പ്രവർത്തന മികവിനാണ് അവാർഡ്‌ . മോട്ടിവേഷണൽ സ്പീക്കർ, സി.ബി.എസ് ഇ കരിയർ കൗൺസിലർ , ഫുജൈറ ഔർ ഓൺ ഇംഗ്ലീഷ് സ്കൂൾ കോമേഴ്സ് വിഭാഗം മേധാവി , കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ , എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാഭ്യാസ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്.

ഫുജൈറ കോൺകോർഡ് ഹോട്ടലിൽ വച്ചു നടന്ന സമ്മേളനത്തിൽ കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് ടി. സിദ്ധിക്ക് എം.എൽ.എ അവാർഡ് സന്മാനിച്ചു. ഇൻകാസ് പ്രസിഡന്റ് കെ.സി അബൂബക്കർ , സെക്രട്ടറി ജോജു മാത്യൂ , പ്രമിസ് പോൾ, മുരളീധരൻ , അനീഷ് മുക്കം, ജി. പ്രകാശ് എന്നിവർ നേതൃത്വം നൽകി

Leave A Reply

Your email address will not be published.