Ultimate magazine theme for WordPress.

ഇടുക്കിയിൽ വിദ്യാർഥികൾക്ക് സ്കൂൾ കിറ്റ് വിതരണമൊരുക്കുന്നു

ഇടുക്കി : ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി നാഷണൽ എൻജിഒ കോൺഫെഡറേഷനും സോഷ്യൽ ബിവെഞ്ചേഴ്‌സുമായി സഹകരിച്ച് 50% സബ്സിഡിയോടുകൂടി വിദ്യാർഥികൾക്ക് സ്കൂൾ കിറ്റ് വിതരണമൊരുക്കുന്നു . ‘കളിക്കൂട്ടുകാർക്ക് ഒരു കൈത്താങ്ങ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നത്. സ്കൂൾ ബാഗ്, കുട, ചോറ്റുപാത്രം,വാട്ടർ ബോട്ടിൽ, നോട്ട്ബുക്ക്, പെൻസിൽ, പേനകൾ, ജോമെട്രി ബോക്സ് എന്നിവ അടങ്ങുന്നതാണ് സ്കൂൾ കിറ്റ്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു.

ഫാ ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ സെബാസ്റ്റ്യൻ മേലെട്ട്, ജിജോ ജോർജ്, സിറിയക് പറമുണ്ടയിൽ, സിസ്റ്റർ ജിജി വെളിഞ്ചായിൽ, ജസ്റ്റിൻ നന്ദിക്കുന്നേൽ, ലിഡ സ്റ്റെബിൻ, മിനി ഡോണി, ബിജു പൊരുന്നക്കോട്ട്, തങ്കമ്മ തോമസ് എന്നിവർ പ്രസംഗിച്ചു. ഇടുക്കി ജില്ലയിലെ പതിനാറു പഞ്ചായത്തുകളിലെ 235 സ്കൂൾ കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം

1 Comment
  1. фамилия зайков происхождение снится умершая мама
    и просит есть что значит если во сне
    снятся грибы
    что если приснилось что парень бросил тебя лунное
    гадание на воске дзен

Leave A Reply

Your email address will not be published.