Ultimate magazine theme for WordPress.

മുസ്ലിം പ്രവാചക നിന്ദ: ബംഗ്ലാദേശില്‍ 15 വയസുകാരന് ദാരുണാന്ത്യം

ന്യൂഡൽഹി : മുസ്ലിം പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് ബംഗ്ലാദേശില്‍ 15 വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ഖുല്‍നയ്ക്ക് അടുത്തുള്ള സോനാഡംഗയിലാണ് ഉത്സവ് മണ്ഡോള്‍ എന്ന ഹിന്ദു ബാലനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബംഗ്ലാദേശ് മൈനോരിറ്റീസ് ഹ്യൂമന്‍ റൈറ്റ്‌സ് കോണ്‍ഗ്രസ് എക്‌സിലൂടെയാണ് സംഭവം അറിയിച്ചത്. ആള്‍കൂട്ടം പൊലീസ് സ്റ്റേഷനിലെത്തിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

Sharjah city AG

Comments are closed.