കാനഡ : ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൻ്റെ വാർഷികത്തിൽ ന്യൂയോർക്ക് നഗരത്തിലെ ജൂതസമൂഹത്തിനുനേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട പാക്കിസ്ഥാൻ പൗരൻ പിടിയിൽ. കാനഡയിൽ താമസിക്കുന്ന പാക്ക് സ്വദേശിയും ഇരുപതുകാരനുമായ മുഹമ്മദ് ഷാസെബ് ഖാനെയാണ് ബുധനാഴ്ച റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇസ്രായേലിൽ 1,200-ലധികം ആളുകൾ കൊല്ലപ്പെട്ട ഹമാസിൻ്റെ ആക്രമണത്തിന്റെ ഒന്നാം വാർഷികദിനത്തിൽ, ബ്രൂക്ലിനിലെ ഒരു ജൂതകേന്ദ്രത്തിൽ കൂട്ടവെടിവയ്പ്പ് നടത്താനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്. ആക്രമണം നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളുടെ ഒരു സംഘത്തെ സൃഷ്ടിക്കാൻ ഖാൻ ശ്രമിച്ചിരുന്നു. ഒപ്പം ആക്രമണം നടത്താനുള്ള എ.ആർ. സ്റ്റൈൽ റൈഫിളുകളും വെടിക്കോപ്പുകളും മറ്റു സാമഗ്രികളും സംഘടിപ്പിക്കാനും ആക്രമണത്തിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനും ഖാൻ തീവ്രവാദി അനുഭാവികളായവരോടു പറഞ്ഞിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

Comments are closed.