Ultimate magazine theme for WordPress.

ബോംബ് ഭീഷണി: വിസ്താര വിമാനം വഴിതിരിച്ചുവിട്ടു

മുംബൈ : വിമാനത്തിന്റെ ടോയ്ലറ്റിലെ ടിഷ്യൂപേപ്പറിൽ ബോംബ് ഭീഷണിയെക്കുറിച്ച് എഴുതിവെച്ചിരിക്കുന്നത് കണ്ടതിനെ തുടർന്ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട വിസ്താര വിമാനം തുര്‍ക്കിയിലേക്ക് വഴിതിരിച്ചുവിട്ടു.

ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോയ വിസ്താരയുടെ യുകെ 27 എന്ന ബോയിങ് 787 വിമാനമാണ് വഴി തിരിച്ചുവിട്ടത്. ‘ബോംബ് ഓണ്‍ എയര്‍പ്ലെയ്ന്‍’ എന്നായിരുന്നു ടിഷ്യൂ പേപ്പറില്‍ കുറിച്ചിരുന്നത്. തുര്‍ക്കിയിലെ എര്‍സുറം വിമാനത്താവളത്തിലേക്കാണ് വിമാനം വഴി തിരിച്ചുവിട്ടത്. തുര്‍ക്കിയില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും പരിശോധനകള്‍ പൂര്‍ത്തിയായെന്നുമാണ് വിവരം.

Sharjah city AG

Comments are closed.