സ്നേഹത്തെ തിരിച്ചറിയൂ…
നമുക്ക് പരസ്പരം പുഞ്ചിരിച്ചുകൊണ്ട് ഇടപെടാം . കാരണം, പുഞ്ചിരി സ്നേഹത്തിന്റെ തുടക്കമാണ്. - മദർ തെരേസ
നാം ജീവിക്കുന്ന ഈ കാലം, പഴയ കാലത്തിൽനിന്നും ഒരുപാട് മാറിയിരിക്കുന്നു. കോവിഡ് എന്ന മഹാമാരി ലോകത്തെ ശരിക്കും പിടിച്ചുലച്ചിരുന്നു . മനുഷ്യരുടെ ഇടപെടലുകൾ, വിശ്വാസം , ജീവിതരീതി നന്നേ മാറിയിരിക്കുന്നു. മദർ തെരേസയുടെ വാക്കുകളിൽ.. നമുക്ക് പരസ്പരം പുഞ്ചിരിച്ചുകൊണ്ട് ഇടപെടാം എന്ന് പറയുന്നു. നാം ജീവിക്കുന്ന ഈ സംസ്ഥാനത്തു കോവിഡ് കാലത്തിനു ശേഷം വിശ്വാസം സംബന്ധിച്ചു വലിയ മാറ്റങ്ങൾ സംഭവിച്ചു.ദോഷങ്ങൾ മാറുവാൻ സഹജീവികളെ കൊലചെയ്യപ്പെടാൻ തീരുമാനിക്കുന്ന സങ്കൽപ്പങ്ങൾ . ആ ആശയങ്ങൾ കേൾക്കുമ്പോൾ തന്നെ ആ വിശ്വാസ രീതി ശരിയാണെന്നു അംഗീകരിക്കുന്ന മനുഷ്യർ….!! ഇന്നലെ സംസാരിച്ചിരുന്നവരെ ഇന്ന് കൊലചെയ്തു ശരീര ഭാഗങ്ങൾ വീട്ടിൽ സൂക്ഷിക്കുമ്പോൾ തന്നെ എല്ലാവരോടും സാധാരണ ഇടപെടുന്ന പോലെ ഇടപെട്ട മനുഷ്യർ ഉള്ള ലോകാണിത്.!!!
സഹ ജീവികളോട് പുഞ്ചിരിച്ചു ഇടപെടാൻ കഴിയുന്നുണ്ടോ…? സ്വാഭാവിക പുഞ്ചിരി അല്ല.. ഉള്ളിൽ നിന്നും സ്നേഹത്താൽ വിരിയുന്ന പുഞ്ചിരി നൽകാൻ പ്രീയരെ നമുക്ക് കഴിയുന്നുണ്ടോ. \’ പുഞ്ചിരി സ്നേഹത്തിന്റെ തുടക്കമാണ് \’. മനുഷ്യ ശരീര ഭാഗങ്ങൾ മുറിക്കുള്ളിൽ സൂക്ഷിക്കുമ്പോൾ പോലും ഒരു വഞ്ചനയോ ഇല്ലാതെ ചിരിച്ചവർ ഉള്ള ലോകമാണിത്. മദർ പറയുന്നത് പുഞ്ചിരിക്കാൻ കഴിഞ്ഞാൽ സ്നേഹിക്കാൻ കഴിയുമെന്നാണ്. നമുക്ക് എല്ലാവരെയും സ്നേഹിക്കാൻ ശ്രമിക്കാം .ബൈബിൾ പറയുന്നു \”സ്നേഹം ദീർഘമായി ക്ഷമിക്കുകയും ദയ കാണിക്കുകയും ചെയുന്നു \” (1കോരി 13:4)
ഇന്ന് ഫുട്‌ബോൾ ആരാവരം കാതുകളിൽ അലയടിക്കുന്ന ദിവസങ്ങളാണ്. ആയിരക്കണക്കിന് ആരാധകർ ആവേശത്തോടെ കണ്ണുനട്ടിരിക്കുന്ന ലോകകപ്പ് മാമംഗം കത്തറിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു. ഫ്രാൻസ് ഫുട്ബോൾ താരം കിലിയൻ എമ്പപ്പേ പത്രക്കാരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയതിന്റ കാരണം താൻ പറയുന്നത് …. തന്റെ ക്ലബ്ബ്കളെ കുറിച്ച് ചോദിച്ചാൽ ഒരുപക്ഷെ എന്റെ ഏകാഗ്രിത നഷ്ടപ്പെടാം. എന്റെ ലക്ഷ്യം എന്റെ രാജ്യത്തിന് വേണ്ടി കപ്പ് നേടുക എന്നുള്ളതാണ് എന്നാണ് തന്റെ വാക്കുകൾ. നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു… ഈ 22 കാരൻ യുവാവിന്റെ ധാരണകൾ. തന്റെ രാജ്യത്തിന്റെ നേട്ടത്തിന് വേണ്ടി തന്റെ ഹൃദയത്തെ ഏകഗ്രിതമാക്കുവാൻ ആ യുവാവ് തീരുമാനിച്ചു എങ്കിൽ.. പ്രീയരെ നാം നമ്മുടെ ലക്ഷത്തിനു വേണ്ടി എന്തു തീരുമാനങ്ങൾ പുതിയതായി എടുത്തിരിക്കുന്നു…!! ലക്ഷ്യ ജീവിതത്തിനൊപ്പം എത്തുവാൻ ഒഴിവാക്കേണ്ടതിനെ ഒഴിവാക്കി.. നേടേണ്ടതിനെ നേടി സ്വപ്ന ജീവിതത്തിലെത്താൻ ഒരുമിച്ചോടാം .
ദൈവീക നന്മയായ ദൈവസഭയുടെ പ്രത്യേകതയെ സൂചിപ്പിക്കുന്നു ഭാഗത്തു പറയുന്നത്… \” വിശ്വസിച്ചവരുടെ കൂട്ടം ഏക ഹൃദയമുള്ളവരായിരുന്നു \” (അപ്പൊ പ്ര 4:32) ഈ നാളുകളിൽ നമ്മുടെ ഹൃദയം ഒന്ന് പരിശോധിക്കാം.. ഏക ഹൃദയമാണോ നമ്മുടെ..!! മനസ്സ് തുറന്ന് സ്നേഹിക്കാൻ കഴിയുന്നുണ്ടോ….? പുഞ്ചിരിച്ചുകൊണ്ട് ഇടപെടുവാൻ കഴിയുന്നുണ്ടോ..!!
നമുക്ക് സ്നേഹിക്കാം . വചനം പറയുന്നു \”വിശ്വാസം , പ്രത്യാശ, സ്നേഹം , ഈ മൂന്നും നിലനിൽക്കുന്നു :ഇവയിൽ വലുതോ സ്നേഹം തന്നെ (1കോരി 13:13). ആ സ്നേഹം പിൻപറ്റുവാൻ ദൈവം നമ്മെ സഹായിക്കട്ടെ..!