പരുമല: – ദൈവസ്നേഹത്തിൻ്റെ വാഹകരാകുവാനും സാക്ഷ്യമുള്ള മാതൃകാ ജീവിതം നയിക്കുവാനും വൈദിക കുടുംബങ്ങൾക്ക് കഴിയണമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃത്രിയൻ കാതോലിക്കാ ബാവാ. പരുമല സെമിനാരിയിൽ നടന്ന അഖില മലങ്കര മധ്യ മേഖലാ വൈദിക കുടുംബ സംഗമവും അഖില മലങ്കര ബസ്കിയമ്മ അസോസിയേഷൻ പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദികൻ്റെ ആത്മബോധവും ജീവിതശൈലിയും എന്നതായിരുന്നു മുഖ്യ ചിന്താവിഷയം. അഖില മലങ്കര വൈദികസംഘം പ്രസിഡണ്ട് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.എബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ. അലക്സിയോസ് മാർ യൗസേബിയോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, വൈദിസംഘം ജനറൽ സെക്രട്ടറി ഫാ.ഡോ. നൈനാൻ വി ജോർജ് , വൈദിക സംഘം മേഖല സെക്രട്ടറി ലെസ് ലി പി ചെറിയാൻ, സെമിനാരി മാനേജർ വെരി റവ. കെ.വി.പോൾ റമ്പാൻ, ബസ്ക്കിയാമ്മ അസോസിയേഷൻ ജനറൽ സെക്രട്ടറി റെയ്ച്ചൽ പി.ജോസ് എന്നിവർ പ്രസംഗിച്ചു ഡോ.സഖറിയാ മാർ സേവേറിയോസ്, ഡോ.വർഗീസ് റ്റി. പൊന്നൂസ് എന്നിവർ നേതൃത്വം നൽകി. വിവിധ ഭദ്രാസനങ്ങളിൽ നിന്നായി 600 പരം പ്രതിനിധികൾ പങ്കെടുത്തു.

Comments are closed.