നേപ്പാളിലും ടിബറ്റിലുമുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 626 ആയി ഉയർന്നു. 517 വിദേശികൾ ഉൾപ്പെടെ 1,924 പേരെ ഇനിയും കണ്ടെത്താനുണ്ട്.
ലങ്കടാങ് ലിറങ് പ്രദേശത്തുണ്ടായ മഞ്ഞുമല തകർച്ചയാണ് ദുരന്തത്തിന് കാരണമായത്. പ്രളയബാധിത മേഖലയിൽ 20.25 ഹെക്ടർ വിസ്തൃതിയുള്ള പുതിയ ഹിമതടാകം രൂപപ്പെട്ടത് വീണ്ടും ആശങ്കയുണർത്തുന്നു.
ഇന്ത്യൻ അതിർത്തിയായ ജയിറോങ് പോർട്ടിന് സമീപം സുരക്ഷയും മുന്നറിയിപ്പ് സംവിധാനങ്ങളും ശക്തിപ്പെടുത്തി. പുതിയ തടാകങ്ങളുടെ സ്ഥിതിഗതികൾ ദേശീയ ദുരന്തനിവാരണ അതോറിറ്റി നിരീക്ഷിച്ചു വരികയാണ്.

Comments are closed.