Ultimate magazine theme for WordPress.

ഡെന്നിസ് ഷിബു നിത്യതയിൽ

കോന്നി : ചർച്ച് ഓഫ് ഗോഡ് കോന്നി സഭാംഗവും പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയുമായ ഡെന്നിസ് ഷിബു (16 വയസ്സ്) കൂട്ടുകാരോടൊപ്പം കോന്നി അച്ചൻകോവിലാറിന്റെ പുതിയകാവ് കടവിൽ കുളിക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഉച്ചയ്ക്ക് 1.30 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു.

കോന്നി പി എസ് വി പി എം എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിയും കോന്നി ആനക്കുടിന് സമീപം നെടുങ്ങോട്ടുവിളയിൽ ബ്രദർ ഷിബുവിന്റെയും സിസ്റ്റർ ഷേർലിയുടെയും മകനാണ്. ഏക സഹോദരി ഡോണ.

സ്കൂളിലെ വോളിബോൾ പരിശീലനത്തിന് ശേഷം മൂന്നു വിദ്യാർഥികളാണ് കുളിക്കാനിറങ്ങിയത്. ആഴം കുറഞ്ഞതും നീന്തലിന് അനുയോജ്യവുമാണെന്ന് തെറ്റിദ്ധരിച്ചാണ് വിദ്യാർത്ഥികൾ നദിയിലേക്ക് ഇറങ്ങിയതെന്ന് കരുതപ്പെടുന്നു. അവരുടെ വസ്ത്രങ്ങളും മറ്റ് വസ്‌തുക്കളും കരയിൽ നിന്ന് കണ്ടെത്തി. അവരോടൊപ്പം നദിയിലേക്ക് ഇറങ്ങിയ മറ്റൊരു വിദ്യാർത്ഥിയെ നാട്ടുകാർ രക്ഷപ്പെടുത്തി. നാട്ടുകാർ ഓടിയെത്തി കുട്ടികളെ കരയ്ക്ക് എത്തിച്ചു. രണ്ട് വിദ്യാർത്ഥികളെയും അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർമാർക്ക് അവരെ രക്ഷിക്കാനായില്ല.

Sharjah city AG

Comments are closed.