Ultimate magazine theme for WordPress.

വിവാഹമോചനം പ്രഖ്യാപിച്ച് ‘ഇൻസ്റ്റാചർച്ച്’ സ്ഥാപകൻ അലൻ റിച്ച്സൺ

ലണ്ടൻ : ഇൻസ്റ്റാചർച്ച് എന്ന ക്രിസ്തീയ വീഡിയോ ശുശ്രൂഷയുടെ സ്ഥാപകനും ഹോളിവുഡ് നടനുമായ അലൻ റിച്ച്സണും ഭാര്യ കാതറിനും 20 വർഷത്തെ ദാമ്പത്യജീവിതത്തിനും മൂന്ന് മക്കൾക്കും ശേഷം വിവാഹമോചനം നേടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ജീവിതകാലം മുഴുവൻ ക്രിസ്തുവിശ്വാസിയായ അലൻ, വചനവും ആധുനിക സംസ്‌കാരവും ചർച്ച ചെയ്യാനായി 2022-ൽ ആരംഭിച്ച ഇൻസ്റ്റാചർച്ചിലൂടെയും തന്റെ സോഷ്യൽ മീഡിയയിലൂടെയും മാനസികാരോഗ്യത്തെക്കുറിച്ചും ക്രിസ്തീയ ആത്മീയതയെക്കുറിച്ചും തുറന്നു സംസാരിക്കുന്ന വ്യക്തിയാണ്.

എബ്രായർക്ക് എഴുതിയ ലേഖനം 12:1 മുൻനിർത്തി പാപഭാരത്തെയും അതിൻ്റെ പ്രത്യാഘാതങ്ങളെയും കുറിച്ച് സന്ദേശം നൽകിയ അദ്ദേഹം, തങ്ങളുടെ ഈ പുതിയ ഘട്ടത്തിൽ കുടുംബത്തിനായി കാരുണ്യവും സ്വകാര്യതയും നൽകണമെന്ന് എല്ലാവരോടും അഭ്യർത്ഥിച്ചു.

Sharjah city AG

Comments are closed.