ലണ്ടൻ : വെംബ്ലി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഗുഡ് ന്യൂസ് കൺവെൻഷൻ’ സെപ്റ്റംബർ 25 മുതൽ 27 വരെ ലണ്ടനിൽ നടക്കും. ലണ്ടനിലെ ട്രിനിറ്റി സെന്ററിലാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
സെപ്റ്റംബർ 25, 26 തീയതികളിൽ രാവിലെ 11-നും വൈകിട്ട് 5.30-നും പൊതുയോഗങ്ങൾ നടക്കും. സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 10.20-ന് പ്രത്യേക ആരാധനാ യോഗവും ഉണ്ടായിരിക്കുന്നതാണ്.
കൺവെൻഷനിൽ പ്രമുഖ ദൈവവചന പ്രഘോഷകൻ പാസ്റ്റർ പ്രിൻസ് തോമസ് മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കും.

Comments are closed.