യേശു ക്രിസ്തുവിന്റെ നാമത്തിൽ സ്നേഹ വന്ദനം.
ബിനോ ഫിലിപ്പ് (ജിസൺ; വയസ്സ് 35) കഴിഞ്ഞ 6 മാസമായി *ക്യാൻസർ – ലിംഫോമ (Lymphoma)* രോഗബാധിതനായി തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ദീർഘ വർഷങ്ങളായി കിടപ്പുരോഗിയായ കുമളി ബഥേൽ വീട്ടിൽ പാസ്റ്റർ എ.റ്റി. ഗുണശീലന്റെ ഇളയ മകനാണ് ബിനോ ജിസൺ.
ഏകദേശം 27 ലക്ഷം രൂപ മുടക്കി ഇതുവരെയുള്ള ചികിത്സകൾ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് നടുവിലും പ്രിയ കുടുംബം നടത്തി. ഇനി അടുത്ത ഘട്ട ചികിത്സക്ക് വലിയ തുക ആവശ്യമാണ്. തുടർ ചികിത്സക്ക് കുടുംബത്തിന് ഒറ്റയ്ക്ക് ഈ തുക താങ്ങാൻ കഴിയുന്നില്ല.
ഇനിയും തുടർ ചികിത്സയായ ഇമ്മ്യൂണോതെറാപ്പി, മജ്ജ മാറ്റിവെക്കൽ (Bone Marrow Transplant), CAR T-Cell തെറാപ്പി എന്നിവയ്ക്കായി ഏകദേശം 45 ലക്ഷം രൂപ കൂടി ആവശ്യമാണ്. അതുകൊണ്ട് ഈ സാഹചര്യത്തിൽ നിങ്ങളുടെ എല്ലാവരുടെയും സഹായവും പ്രാർത്ഥനയും പ്രിയ കുടുംബം അഭ്യർത്ഥിക്കുന്നു. നിങ്ങളാൽ കഴിയുന്ന ചെറിയ സഹായം പോലും ബിനോയുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സയ്ക്ക് വലിയ മുതൽക്കൂട്ടായിരിക്കും.
പ്രിയ ബിനോ ജിസന്റെ ജീവൻ രക്ഷിക്കുവാനുള്ള ഉദ്യമത്തിൽ നിങ്ങളുടെ ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ താഴ്മയായി അപേക്ഷിക്കുന്നു.
More Details:
Lissiamma Gunaseelan : 9497184425
UPI ID : bimelda2@fbl
QR Code സ്കാൻ ചെയ്താൽ അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ സാധിക്കും.
Account name : Bimelda Rachel Federal Bank
A/c: 15310100141403 IFSC:FDRL0001531

Comments are closed.