Ultimate magazine theme for WordPress.

*പാക്കിസ്ഥാനിൽ മനുഷ്യാവകാശ അഭിഭാഷകരുടെ ശിക്ഷ മരവിപ്പിച്ചു; വിധി സ്വാഗതം ചെയ്ത് സഭകൾ*

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകരായ ഈമാൻ സൈനബ് മസാരി-ഹാസിർ, ഭർത്താവ് ഹാദി അലി ചാത്ത എന്നിവരുടെ തടവുശിക്ഷ സുപ്രീം കോടതി മരവിപ്പിച്ച നടപടിയെ പ്രമുഖ ക്രൈസ്തവ അവകാശ സംഘടനകൾ ആവേശത്തോടെ സ്വാഗതം ചെയ്തു.

ആളൊന്നിന് രണ്ടു ലക്ഷം പാകിസ്ഥാനി രൂപയുടെ ബോണ്ടിൽ ഇവരുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടി ആശ്വാസകരമാണെന്ന് സഭാ പ്രതിനിധികൾ വ്യക്തമാക്കി. മതനിന്ദാ കേസുകളിൽ ക്രൈസ്തവർക്കായി കോടതിയിൽ വാദിക്കുന്ന അഭിഭാഷകനാണ് ഹാദി അലി.

മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന മസാരിയുടെയും ഭർത്താവിന്റെയും മോചനം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് ക്രൈസ്തവ സംഘടനകൾ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ അപ്പീൽ തീർപ്പുകൽപ്പിക്കുന്നതുവരെ ഈ ജാമ്യം പൂർണ്ണമായി നിലനിൽക്കുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

Sharjah city AG

Comments are closed.