ഹൈദരാബാദ് : ക്രൈസ്തവ വിശ്വാസവും ആരാധനയും സംഗീതവും കോർത്തിണക്കി ഹൈദരാബാദിൽ ‘ദി മൂവ് 2.0’ ഗോസ്പൽ മ്യൂസിക് കോൺസെർട്ട് സംഘടിപ്പിക്കുന്നു. ഒക്ടോബർ 2, 3 തീയതികളിലായി നടക്കുന്ന പരിപാടിയിൽ പ്രമുഖ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരവും ഗായികയുമായ ജെമീമ റോഡ്രിഗസ് പങ്കെടുക്കും. തന്റെ വിശ്വാസാനുഭവങ്ങളും സംഗീതശുശ്രൂഷയും അവർ വേദിയിൽ വിശ്വാസികളുമായി പങ്കുവെക്കും.
ആദ്യദിനമായ ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ഷംഷാബാദിലെ ക്ലാസിക് കൺവെൻഷൻ ത്രീയിലാണ് കോൺസെർട്ട് നടക്കുക (വൈകിട്ട് നാലിന് ഗേറ്റുകൾ തുറക്കും). നേഷൻസ് ഓഫ് വേർഷിപ്പ്, മുംബൈ ആസ്ഥാനമായ റിസൗണ്ട് തുടങ്ങിയ പ്രമുഖ ആരാധനാ സംഘങ്ങളും പരിപാടിയിൽ അണിനിരക്കും. വിവിധ ഭാഷകളിലും തലമുറകളിലുമുള്ള വിശ്വാസികളെ ഒരുമിപ്പിച്ച് ആത്മീയ കൂട്ടായ്മ ഒരുക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
രണ്ടാം ദിവസമായ ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ഗച്ചിബൗളിയിലെ പ്രെസ്റ്റൺ പ്രൈം മാളിലുള്ള ഡ്രീം സെന്ററിൽ പ്രത്യേക വർക്ക്‌ഷോപ്പും തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് പ്രവേശന പാസ്സ് മുഖേനയായിരിക്കും പ്രവേശനം

Comments are closed.