Ultimate magazine theme for WordPress.

ഓസ്റ്റിൻ വർഷിപ്പ് സെന്ററിന്റെ വാർഷിക കൺവൻഷൻ നവംബർ 6 മുതൽ

 

റൗണ്ട് റോക്ക് : ഓസ്റ്റിൻ വേർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന വാർഷിക കൺവെൻഷൻ 2026 നവംബർ 6, 7, 8 തീയതികളിൽ റൗണ്ട് റോക്കിൽ നടക്കും. “Encounter • Equip • Empower” എന്നതാണ് ഇത്തവണത്തെ പ്രമേയമായി നിശ്ചയിച്ചിരിക്കുന്നത്.

റൗണ്ട് റോക്കിലെ ഗ്രാൻഡ് ബോൾറൂമിൽ വെച്ചാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ക്രൈസ്തവ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് എബ്രഹാം പ്രധാന പ്രഭാഷണം നടത്തും. എഡബ്ല്യുസി വേർഷിപ്പ് ടീം ആരാധനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും.

പാസ്റ്റർ ജെയിംസ് എബ്രഹാം, സെക്രട്ടറി അലക്സ് ജോർജ്ജ് എന്നിവരാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്. ദൈവവചനത്തിലൂടെ വിശ്വാസികളെ ആത്മീയമായി ഉണർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ഈ മൂന്ന് ദിവസത്തെ സമ്മേളനം കൊണ്ട് ലക്ഷ്യമിടുന്നത്

Sharjah city AG

Comments are closed.