കുമ്പനാട് എന്ന പ്രേതാലയം
ഞങ്ങൾ എന്ത് ചെയ്യാനാണ് ; ഈ നാട്ടിൽ കുട്ടികളില്ല ; ആളുകൾ പുതിയ പുതിയ മേച്ചിൽ പ്പുറങ്ങൾ തേടി മറ്റ് വൻ യാത്രയാകുകയാണ്; അവർ ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നില്ല " - സ്കൂൾ പ്രിൻസിപ്പളായ ജയദേവി ആർ പറയുന്നു
മലയാള പെന്തക്കോസ്ത് സമൂഹം കേരളത്തിലെ ജെറുശലേമായാണ് കുമ്പനാടിനെ കാണുന്നത്. എന്നാൽ ബിബിസി അടുത്തിടെ ഇറക്കിയ ഒരു ഡോക്കുമെന്ററിയിൽ ഈ നാടിനെ വിശേഷിപ്പിക്കുന്നത് പ്രേതാലയമായും! നാടൊട്ടാകെ സോഷ്യൽ മീഡിയ ഈ വിഷയം ചർച്ചചെയ്തു കൊണ്ടിരിക്കുന്നു. കുമ്പനാട്ടെ ജനസംഖ്യ കുറയുന്നു എന്നതാണ് ബിബിസി ഉയർത്തിക്കൊണ്ടുവരുന്ന പ്രശ്നം.
ലോക ജനസംഖ്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിങ്ങി പാർക്കുന്നത് ചൈനയിലാണ്. പക്ഷേ ഈ വിഷയത്തിൽ ചൈനയെ ഏതു നിമിഷവും പിൻതള്ളാമെന്ന നിലയിലാണ് ഇന്ത്യ ! ഇത്തരം ഒരു രാജ്യത്തിൽ എന്താണ് കേരളത്തിലെ കുമ്പനാടിനും ചുറ്റുപാടുമുള്ള ഗ്രാമങ്ങൾക്കും സംഭവിക്കുന്നത്? ഇവിടെ സ്കൂളുകളിൽ വിദ്യാർത്ഥികൾ കുറയുന്നു! 150 വർഷം പഴക്കമുള്ള ഒരു സർക്കാർ സ്കൂളിലേക്കാണ് ബിബിസി ശ്രദ്ധ ക്ഷണിക്കുന്നത് ! 1980 കളിൽ 700 വിദ്യാർത്ഥികൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ ഉള്ളത് 50 പേർ മാത്രം! പല ക്ലാസുകളിലും ഒന്നോ രണ്ടോ വിദ്യാർത്ഥികൾ!! സ്വന്തം ജോലി നഷ്ടപ്പെടാതിരിക്കാൻ ഇവരെ ക്ലാസിൽ സ്വന്തം ചെലവിൽ എത്തിക്കേണ്ട ചുമതല അധ്യാപകർക്കും! പ്രദേശത്തെ സ്വകാര്യ സ്കൂളുകളും പുതിയ അധ്യായന വർഷത്തിൽ പുതിയ വിദ്യാർത്ഥികളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. അധ്യാപകർ വീടുകൾ കയറിയിറങ്ങുന്നു.
\” ഞങ്ങൾ എന്ത് ചെയ്യാനാണ് ; ഈ നാട്ടിൽ കുട്ടികളില്ല ; ആളുകൾ പുതിയ പുതിയ മേച്ചിൽ പ്പുറങ്ങൾ തേടി മറ്റ് വൻ യാത്രയാകുകയാണ്; അവർ ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നില്ല \” – സ്കൂൾ പ്രിൻസിപ്പളായ ജയദേവി ആർ പറയുന്നു.
ഇന്ത്യയിൽ 47% ആളുകൾ 25 വയസിൽ താഴെയുള്ളവരാണ്. പക്ഷേ പത്തനംതിട്ട ജില്ലയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കുമ്പനാട്ടാകട്ടെ വ്യത്യസ്തമാണ് കാര്യങ്ങൾ! ഉള്ളതിൽ ഭൂരിഭാഗവും വ്യദ്ധജനങ്ങൾ ! ആകെയുള്ള 11118 വീടുകളിൽ 15% ലേറെയും പൂട്ടി കിടക്കുകയാണ്.
\”ഉടമകളിലേറെയും പ്രവാസികളാണ് ; മാതാപിതക്കളും അവരോടൊപ്പം താമസിക്കാനായി വിദേശത്തേക്ക് കുടിയേറിയിരിക്കുന്നു \” വില്ലേജ് ആപ്പിസർ ആശ സിജെ പറഞ്ഞു.
ശാന്ത സുന്ദരമായ കുമ്പനാട് ഗ്രാമത്തിൽ ഇരുപത്തയ്യായിരത്തോളം ആളുകൾ താമസിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. കുമ്പനാടും ചുറ്റുപാടുമായി ഇരുപത് സ്കൂളുകളുണ്ട്. വിദ്യാർത്ഥികളുടെ എണ്ണം പരിമിതം. ഒരു ആശുപത്രി! സർക്കാർ നടത്തുന്ന ഒരു ക്ലിനിക്ക്, മുപ്പതിലധികം ലാബുകൾ, മൂന്നു വൃദ്ധ സദനങ്ങൾ, ഇരുപത്തിയഞ്ച് ബാങ്കുകൾ ! കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് പ്രവാസികൾ അയച്ച നൂറു ബില്യൺ ഡോളറിൽ പത്ത് ശതമാനവും വന്നത് കേരളത്തിലേക്ക് ! അതിലേറെയും കുമ്പനാട്ടേക്ക് !!
\”കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യഭ്യാസം കൊടുക്കണമെന്നത് മലയാളിക്ക് നിർബന്ധമായ കാര്യമാണ്; ഇത് അവർക്ക് ഉന്നതമായ ജോലിയും ജീവിത രീതിയും ഒരുക്കുന്നു. ഇതിനായി മറ്റ് രാജ്യങ്ങളിലേക്ക് അവർ കുടിയേറുന്നു. മക്കൾ നാടുവിടുന്നതോടെ മാതാപിതാക്കൾ ഒറ്റപ്പെടുന്നു. ഇവരിൽ പലരും ഇപ്പോൾ ഒറ്റക്കാണ് \” മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസിലെ പ്രഫ. കെ എസ് ജയിംസ് പറഞ്ഞു.
തുടരും …………