കർണാടക സ്റ്റേറ്റ് വൈപിഇ ക്യാമ്പ് ബെംഗളൂരുവിൽ
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് യംങ് പീപ്പിൾസ് എൻഡവർ ( വൈ.പി.ഇ) സ്റ്റേറ്റ് ക്യാമ്പ് ഏപ്രിൽ 6 വ്യാഴം മുതൽ 8 ശനി വരെ ബാംഗ്ലൂർ ബീരസാന്ദ്ര മാർത്തോമാ ക്യാമ്പ് സെൻ്ററിൽ നടത്തപ്പെടും. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. വൈപിഇ പ്രസിഡൻ്റ് പാസ്റ്റർ വിൽസൻ ചാക്കോ അധ്യക്ഷത വഹിക്കും.
സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസിയർ പാസ്റ്റർ ബെന്നിസൻ മത്തായി, ഡോ.ഇടിചെറിയ നൈനാൻ (ബെംഗളൂരു) എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ബ്രദർ സാംസൺ ചെങ്ങന്നൂർ ഗാനശുശൂഷ നിർവഹിക്കും. സംഗീതശുശ്രൂഷ, ക്യാമ്പ്ഫയർ, ക്ലാസുകൾ, കൗൺസിലിംഗ് സെക്ഷൻ ധ്യാനയോഗങ്ങൾ, മിഷൻ ചലഞ്ച് തുടങ്ങി വിവിധ പരിപാടികൾ ക്യാംപിൽ ഉണ്ടായിരിക്കും. സൺഡേ സ്കൂൾ കുട്ടികൾക്കായി പ്രത്യേക പരിപാടികളും ക്രമികരിച്ചിട്ടുണ്ട്. വൈപിഇ സൺഡേസ്കൂൾ സ്റ്റേറ്റ് തലത്തിലുള്ള താലന്ത് പരിശോധനയും ക്യാമ്പിനോട് അനുബന്ധിച്ചു നടക്കും.വിവിധ സെഷനുകൾ തിരിച്ചു നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുവർക്ക് പ്രായപരിധി ഇല്ല. വൈ.പി.ഇ കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ കെ.ചാക്കോ, സെക്രട്ടറി ബ്രദർലിജോ ജോർജ്, ട്രഷറർ ബ്രദർ സൂരജ് കെ.എസ്, പബ്ലിസിറ്റി കൺവീനേഴ്സ് ബ്രദർ ജെസ്വിൻ ഷാജി, ബ്രദർ ജോസ് വി.ജോസഫ് എന്നിവരൊടൊപ്പം ബോർഡ് അംഗങ്ങളും നേതൃത്വം നൽകും. \”Metanoia\” ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തക \” എന്നതാണ് ചിന്താവിഷയം .

I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.