ഉമ്മുൽ ഖുവൈൻ: പ്രവാസലോകത്തെ വിശ്വാസികൾക്കായി ഉമ്മുൽ ഖുവൈൻ മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ എജി ചർച്ചിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് സർവീസ് ആരംഭിക്കുന്നു. ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ 7 മണി വരെയാണ് ഉമ്മുൽ ഖുവൈനിലെ റൗദ ബിൽഡിംഗിലുള്ള പ്രെയർ സെന്ററിൽ (ഹാൾ നമ്പർ 208/209) ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ആദ്യ സർവീസിൽ പാസ്റ്റർ സാം ജോൺ തോമസ് വചനപ്രഘോഷണത്തിനും ഗാനശുശ്രൂഷയ്ക്കും നേതൃത്വം നൽകും. സിസ്റ്റർ റിനി അജി ജോർജ് ആരാധനയ്ക്ക് നേതൃത്വം നൽകും. വിവിധ ഭാഷക്കാരും വംശജരും അധിവസിക്കുന്ന യുഎഇയിൽ കൂടുതൽ ആളുകളിലേക്ക് സുവിശേഷ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് സർവീസിന് തുടക്കം കുറിക്കുന്നത്.
വിശ്വാസികളുടെ സൗകര്യാർത്ഥം അജ്മാനിൽ നിന്നും ഉമ്മുൽ ഖുവൈനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സഭാ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 06-7455600, 055-8621000

Comments are closed.