Ultimate magazine theme for WordPress.

റ്റി.പി.എം കട്ടപ്പന സെന്റർ കൺവൻഷൻ ഇന്ന് മുതൽ

കട്ടപ്പന: ദി പെന്തെക്കൊസ്ത് മിഷൻ കട്ടപ്പന സെന്റർ വാർഷിക കൺവൻഷൻ ഇന്ന് (ഏപ്രിൽ 23 മുതൽ 26) മുതൽ ഞായർ വരെ പാറക്കടവ് റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ വെച്ച് നടക്കും.

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കട്ടപ്പന സെന്ററിലെ 20 ഓളം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗം നടക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.