Ultimate magazine theme for WordPress.

*ടെക്സസിലെ ക്ലാസ് മുറികളിൽ ഇനി ‘പത്തു കല്പനകൾ’ കട്ടായം*

 

ടെക്സാസ് : ടെക്സസിലെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ് മുറിയിലും ബൈബിളിലെ ‘പത്തു കല്പനകൾ’ പ്രദർശിപ്പിക്കണമെന്ന സംസ്ഥാന നിയമം യു.എസ് ഫെഡറൽ അപ്പീൽ കോടതി ശരിവെച്ചു. കീഴ്ക്കോടതി പുറപ്പെടുവിച്ച വിധി അസാധുവാക്കിക്കൊണ്ട് 9-7 എന്ന ഭൂരിപക്ഷത്തിലാണ് ന്യൂ ഓർലിയൻസ് ആസ്ഥാനമായുള്ള കോടതി ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ പാർട്ടി പാസാക്കിയ ‘സെനറ്റ് ബിൽ 10’ അനുസരിച്ചാണ് ഈ നടപടി. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യമോ സർക്കാർ മതകാര്യങ്ങളിൽ ഇടപെടരുത് എന്ന തത്വമോ ഈ നിയമം ലംഘിക്കുന്നില്ലെന്ന് ജസ്റ്റിസ് സ്റ്റുവർട്ട് കെയ്ൽ ഡങ്കൻ ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. എന്നാൽ, ഈ തീരുമാനം രക്ഷിതാക്കളിൽ നിന്നും പൗരാവകാശ പ്രവർത്തകരിൽ നിന്നും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഭരണഘടനാപരമായ അവകാശങ്ങളെ ഈ നിയമം ഹനിക്കുന്നുവെന്ന് വാദിക്കുന്നവർ, ഈ ഉത്തരവ് മതനിരപേക്ഷതയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. എന്തായാലും സ്കൂളുകളിലെ ഈ പുതിയ മാറ്റം വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

Sharjah city AG

Comments are closed.