ഗർഭഛിദ്ര ഗുളികകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ ഒപ്പുവച്ച് വ്യോമിംഗ് ഗവർണർ

0 208

വ്യോമിംഗ് :യു.എസ് സുപ്രീം കോടതി റോയ് വേർഡ് വെയ്ഡ് അസാധുവാക്കിയതിന് ശേഷം ഗർഭഛിദ്ര ഗുളികകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യോമിംഗ് ഗവർണർ മാർക്ക് ഗോർഡൻ ഒപ്പുവെച്ചു.ഗർഭച്ഛിദ്ര ഗുളികകൾ പൂർണമായും നിരോധിച്ചുകൊണ്ടുള്ള നിയമത്തിൽ ഒപ്പുവെക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി വ്യോമിംഗ്.

എല്ലാത്തരം ഗർഭഛിദ്രങ്ങൾക്കും നിരോധനമുള്ള 13 സംസ്ഥാനങ്ങളിൽ നിലവിലുള്ളപ്പോൾ 15 സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ ഗർഭച്ഛിദ്ര ഗുളികകൾക്ക് പരിമിതമായ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട് ഗട്ട്‌മാക്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തിൽ, ഇതുവരെ, ഒരു സംസ്ഥാനവും അത്തരം ഗുളികകൾ പൂർണമായും നിരോധിക്കുന്ന നിയമം പാസാക്കിയിട്ടില്ല. ഗർഭച്ഛിദ്ര ഗുളികകൾക്കുള്ള വ്യോമിംഗിന്റെ നിരോധനം ജൂലൈയിൽ പ്രാബല്യത്തിൽ വരും, എന്നാൽ ഇതിനു കാലതാമസം വരുത്താൻ സാധ്യതയുള്ള ഏതെങ്കിലും നിയമനടപടികൾ ഉണ്ടാകാൻ സാധ്യത തള്ളിക്കളയാനാവില്ല .നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ നിർദ്ദേശിക്കുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് ആറുമാസം വരെ തടവും $9,000 പിഴയും ലഭിക്കാവുന്ന കുറ്റമായി മാറും.

Leave A Reply

Your email address will not be published.