Ultimate magazine theme for WordPress.

ഇറാൻ – അമേരിക്ക ‘വെടിനിർത്തൽ നീട്ടി, ഇനി ലോകത്തിന് കുറച്ച് സമാധാനം!

 

 

ഇസ്‌ലാമാബാദ് : ഇസ്‌ലാമാബാദിൽ നടന്ന സമാധാന ചർച്ചകളിലെ പുരോഗതിയെത്തുടർന്ന്, ഏപ്രിൽ 22-ന് അവസാനിക്കാനിരുന്ന വെടിനിർത്തൽ കാലാവധി നീട്ടാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധം ഉണ്ടാകുമെന്ന ആശങ്കയ്ക്ക് താൽക്കാലിക ശമനമായി. ഇറാനിയൻ ആണവ പദ്ധതിയും ഹോർമുസ് കടലിടുക്കിലെ ഉപരോധവും സംബന്ധിച്ച നയതന്ത്ര ചർച്ചകളിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം നിർണ്ണായക പങ്കുവഹിച്ചു.

ഈ തീരുമാനത്തെ സ്വാഗതം ചെയ്ത പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്, പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ആസിം മുനീറിന്റെ ഇടപെടലാണ് ഇതിന് കാരണമായതെന്ന് വ്യക്തമാക്കി. സമാധാനത്തിനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ സൂചന നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള വ്യാപാരം തടസ്സപ്പെടുത്തില്ലെന്നും, അമേരിക്ക ഉപരോധങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കാൻ സമ്മതിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമാധാനത്തിനായുള്ള ഈ പുതിയ നീക്കം ലോകത്തിന് വലിയ പ്രതീക്ഷ നൽകുന്നു.

Sharjah city AG

Comments are closed.