നിങ്ങൾ ക്രൂശിച്ച യേശു.. ദൈവമാണ്
സുവി: സുനിൽ മങ്ങാട്ട്
യേശു കർത്താവിന്റെ ഐഹീക കാലത്തു യേശുവിനെ വാക്കിൽ കുടുക്കുവാൻ കർത്താവിനെ തരം താഴ്ത്തി കാണിക്കാൻ യെഹൂദ മതത്തിലെ പല വിഭാഗങ്ങളും ശ്രമിച്ചത് സുവിശേഷങ്ങളിലെ പല ഭാഗത്തും കാണാൻ കഴിയും . എന്നാൽ തന്റെ അടുക്കൽ വന്ന ആളുകൾ ചിന്തിക്കുന്നത് എന്താണന്നു തിരിച്ചറിയുന്നവനാണ് യേശു കർത്താവു . യേശുവിനെ ഇല്ലായ്മ ചെയ്യുവാൻ തക്കം പാർത്തു നടന്ന എതിരാളികൾ യേശു ആരാണ് എന്ന് കൃത്യമായി മനസിലായില്ല . ആയിരക്കണക്കിന് നേതാക്കളായ ആളുകൾ മരിച്ചത് കണ്ടിട്ടുള്ള യെഹൂദർ പക്ഷെ മരിച്ചവർ ഉയർത്തു എന്നത് അറിയുന്നത് ക്രിസ്തുവിന്റെ ഉയർപ്പ് സംഭവിച്ചതിലൂടെയാണ് . അറിവില്ലായ്മ സമ്മതിക്കാത്തതാണ് ഈ ജനത്തിന്റെ ഏറ്റവും വലിയ പോരായ്മ.
പെന്തകൊസ്തു പെരുനാളിൽ ഇസ്രായേലിന്റ് വിവിധ ഭാഗങ്ങളിൽ നിന്നും വന്നവർ അവിടെ കൂടിയിരുന്നവരുടെ മേൽ വന്ന പരിശുദ്ധാത്മ പകർച്ച കണ്ടു അത്ഭുതപ്പെട്ടു. എല്ലാവരും \’ ഭ്രമിച്ചു ചഞ്ചലപ്പെട്ടു \’ ( അപ്പൊ പ്രവ :2 :12) പത്രോസിനെയും മറ്റു ശിഷ്യന്മാരെയും അറിയുന്നവർ ചഞ്ചലപ്പെട്ടതിൽ അത്ഭുതമില്ല. ചില ദിവസങ്ങൾക്കു മുൻപ് റോമൻ പട്ടാളവും സഹസ്രാധിപന്മാരും യെഹൂതന്മാരുടെ ചേവകരും യേശുവിനെ പിടിച്ചു കെട്ടി മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ ഒരു ബാല്യക്കാരി \’നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ \’ എന്ന് ചോദിക്കുമ്പോൾ … ഞാൻ അവനെ അറിയുക പോലുമില്ല എന്ന് പറഞ്ഞു കയ്യൊഴിഞ്ഞ പത്രോസ്… ഇതാ കൂടി നിൽക്കുന്ന ജനത്തോട് പറയുന്നു.. \” നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കി വെച്ചു \” എന്ന് യിസ്രായേൽ ഗൃഹം അറിയട്ടെ. റോമൻ പടയാളികളെയും മത പ്രചാരകരെയും പുരോഹിതരെയും ഭയപ്പെട്ടു രക്ഷകനായ ദൈവ പുത്രനെ തള്ളി പറഞ്ഞ പത്രോസ് പരിശുദ്ധാത്മ ശക്തി ലഭിച്ചപ്പോൾ ശക്തിയോടും ധൈര്യത്തോടും നിന്നുകൊണ്ട് വിളിച്ചു പറഞ്ഞു \”യേശു ദൈവമാണ് \”.
യെഹൂദ ജനം ഏറെ അഭിമാനത്തോടെ ഓർക്കുന്ന വ്യക്തിയാണ് ദാവീദു . യിസ്രയേലിന്റെ രാജാവ് , മധുര ഗായകൻ, ദൈവീക പ്രവർത്തി ഒരുപാടു തിരിച്ചറിഞ്ഞ ദാവീദ് യേശു കർത്താവിനെ കുറിച്ച് പറയുന്നതു പത്രോസ് പപറയുന്നു, \”ഗോത്ര പിതാവായ ദാവീദ് , അവൻ മരിച്ചു അടക്കപ്പെട്ടു , അവന്റ കല്ലറ ഇന്ന് വരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ . എന്നാൽ ദൈവം തന്റെ സിംഹാസനത്തിൽ ഒരുവനെ ഇരുത്തും \” എന്നു പറഞ്ഞത് .. \”നമ്മുടെ ക്രിസ്തുവിനെ കുറിച്ചാണ് \” എന്നു നാം അറിയുക. നമ്മെ പാപാന്ധകാരത്തിൽ നിന്നും തന്റെ രക്തം ക്രൂശിൽ ഒഴുക്കി നമ്മെ വീണ്ടെടുത്തു … ഇന്നലെ വരെ നമ്മോടൊപ്പം നടന്ന യേശു നാം കാത്തിരുന്ന ക്രിസ്തുവാണ് . റോമൻ പടയാളികൾ ക്രൂശിച്ച യേശുവിനെ ദൈവം ക്രിസ്തുവാക്കി . ഇന്നലെ വരെ നമ്മോടൊപ്പം നടന്ന മനുഷ്യൻ സാധാ മനുഷ്യനല്ല… നാം കാത്തിരിക്കുന്ന മശിഹയാണ് .
പെന്തകൊസ്തു നാളിൽ കൂടി വന്ന ജനം പത്രോസിന്റ പ്രസംഗം കേട്ട് അനുതപിച്ചു . അവർ തിരിച്ചറിഞ്ഞു യെഹൂദ മത ഉന്നതന്മാർ ക്രൂശിച്ചു കൊന്ന മനുഷ്യൻ ദൈവമായിരുന്നു… ആ ദൈവത്തെ കുറിച്ചാണ് നമ്മുടെ ദാവീദ് പറഞ്ഞത്… ആ ദൈവപുത്രാനെ കുറിച്ചാണ് പ്രവാചകന്മാർ പറഞ്ഞത്… ആ ക്രിസ്തുവിയാണ് മതം ക്രൂശിച്ചതു . എന്നാൽ ആ നിർദോഷ രക്തം… മാനവ കുലത്തെ പാപത്തിൽ നിന്നും വീണ്ടെടുത്തു. ആ രക്തം കൊണ്ടു നേടിയെടുത്ത നിത്യതയ്ക്ക് വേണ്ടി ഓടാം… യെഹൂദന്മാർ ക്രൂശിച്ച യേശു ദൈവമായിരുന്നു…