ഐ പി സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സണ്ടേസ്കൂൾസ് അസോസിയേഷൻ താലന്ത്‌ പരിശോധനയ്ക്ക് അനുഗ്രഹീത സമാപ്തി

0 199

ആലപ്പുഴ : കാർത്തികപ്പള്ളി ഐപിസി ഗിൽഗാൽ സഭയിൽ വെച്ച് നടത്തപ്പെട്ട ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സൺ‌ഡേ സ്കൂൾ താലന്ത് പരിശോധന ഇന്നലെ വൈകിട്ട് 5.30 ന് അവസാനിച്ചു. 108 പോയിന്റുകൾ നേടി ആറാട്ടുവഴി പ്രയർ സെന്റർ ഒന്നാം സ്ഥാനവും 59 പോയിന്റുകൾ നേടി പള്ളിച്ചിറ സണ്ടേസ്കൂൾ രണ്ടാം സ്ഥാനവും 51 പോയിന്റുകൾ വീതം നേടി കാർത്തികപ്പള്ളി, തോട്ടപ്പള്ളി സൺഡേസ്കൂളുകൾ മൂന്നാം സ്ഥാനവും നേടി.
43 പോയിന്റ് നേടി കണ്ണമംഗലം സണ്ടേസ്കൂൾ അംഗം സിസ്റ്റർ ഫെബി ട്രീസ്സ ബോണി വ്യക്തിഗത ചാമ്പ്യൻ ആയി.
രാവിലെ 9.00 മണിക്ക് സണ്ടേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ തോമസ് ചാണ്ടിയുടെ അധ്യക്ഷതയിൽ, ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോർജ് താലന്ത് പരിശോധന ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് പ്രസിഡന്റ്‌ പാസ്റ്റർ എൻ. സ്റ്റീഫൻ ആശംസകൾ അറിയിച്ചു.
3 വേദികളിലായി 100ൽ അധികം സണ്ടേസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും താലന്ത് പരിശോധനയിൽ മാറ്റുരച്ചു.പാസ്റ്റർ അനു കോശി പെരുനാട്, സിസ്റ്റർ ജയ്നി മറിയം ജെയിംസ് റാന്നി, പാസ്റ്റർ ഷാജി ചാലക്കുടി, പാസ്റ്റർ തേജസ്സ് ജേക്കബ് തിരുവല്ല, പാസ്റ്റർ ഫിന്നി തോമസ് മല്ലപ്പള്ളി എന്നിവർ വിധികർത്താക്കളായി.
പാസ്റ്റർ തോമസ് ചാണ്ടി, പാസ്റ്റർ പി. ബി സൈമൺ, പാസ്റ്റർ തോമസ് ബാബു, പാസ്റ്റർ മാത്യു എബ്രഹാം, പാസ്റ്റർ ഐസക് ജോൺ, പാസ്റ്റർ തോമസ് കുര്യൻ, പാസ്റ്റർ മോഹൻ ചെറിയാൻ, പാസ്റ്റർ രമേശ്‌, പാസ്റ്റർ ജൂബി ചെറിയാൻ, പാസ്റ്റർ സുരേഷ് ജെ ഫിലിപ്പ്, ബ്രദർ അലക്സ്‌ മൈക്കിൾ, ബ്രദർ പി സി ജോയ്, ബ്രദർ വേണുഗോപാൽ, ബ്രദർ അനിൽ കാർത്തികപ്പള്ളി എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.