Official Website

പിടിമുറുക്കുന്ന ജന്തുജന്യ രോഗങ്ങൾ

ബ്ലസിൻ ജോൺ മലയിൽ

0 354

ചൈനയിലെ മാംസ വിപണിയിൽ പൊട്ടിപ്പുറപ്പെട്ട
കോവിഡ് 19 ഇന്ന് ലോകത്തെയാകെ കാർന്നു തിന്നുന്നു. അനേകരുടെ ജീവൻ അപഹരിച്ചും ജീവിതം താറുമാറാക്കിയും മുന്നേറുകയാണ് കൊറോണ വൈറസ്.

പന്നിപ്പനിയും പക്ഷിപ്പനിയും എലിപ്പനിയും നിപ്പയും സാർസും ചിക്കുൻഗുനിയയും എല്ലാം ഇത്തരത്തിൽ ഇക്കഴിഞ്ഞിടെ നമ്മുടെ ജീവിതം ദുസ്സഹമാക്കി.

ഒരു നൂറ്റാണ്ടു മുൻപ് പതിനായിരക്കണക്കിന് ആളുകളെ മരണത്തിലേക്ക് തളളിവിട്ട മറ്റൊരു രോഗമായിരുന്നു റാബിസ്.

ഉറക്കമില്ലായ്മയും ആശയക്കുഴപ്പവും അസാധാരണമായ പെരുമാറ്റവും ജലത്തിനോടുള്ള ഭയവുമെല്ലാം രോഗത്തിൻ്റ ലക്ഷണങ്ങളായിരുന്നു. ഒരു ചികിത്സയും ഇല്ലാതെ ജനം വലഞ്ഞു!

ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചറാണ് ഈ രോഗത്തിനെതിരായ ആദ്യ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയത് – 1885 ജൂലൈ 6ന് !

ആ ശാസ്ത്രീയ നേട്ടത്തിന്റെ സ്മരണയാണ് എല്ലാ വർഷവും ഈ ദിവസം ലോകമൊട്ടാകെ നടത്തുന്ന ജന്തുജന്യ രോഗദിനം(വേൾഡ് സൂനോസെസ് ഡേ)

ജന്തുജന്യരോഗങ്ങളുടെ വർദ്ദിച്ചു വരുന്ന അപകടസാധ്യതയെക്കുറിച്ച് അവബോധം വളർത്തുകയാണ് ദിനാചരണത്തിന്റെ ലക്‌ഷ്യം.

Comments
Loading...
%d bloggers like this: