കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗുമായി ചേർന്ന് തെള്ളകം ചൈതന്യയിൽ ‘മഴക്കുട’ എന്നപേരിൽ മഴക്കാലരോഗ ബോധവൽക്കരണ ക്യാമ്പയിൻ നടന്നു.
കെ വി ബിന്ദു ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു, ഫാ ജേക്കബ് മാവുങ്കൽ അധ്യക്ഷത വഹിച്ചു. ഫാ സുനിൽ പെരുമാനൂർ, ലൗലി ജോർജ്, സിജോ തോമസ് എന്നിവർ പ്രസംഗിച്ചു. കാരിത്താസ് കോളേജ് ഓഫ് നേഴ്സിംഗിലെ വിദ്യാർഥികൾ റോൾ പ്ലേയ് പ്രോഗ്രാം അവതരിപ്പിച്ചു. ജിൻസി മോൾ ജോർജ്ജ് സെമിനാറിന് നേതൃത്വം നൽകി.

Comments are closed.