അപ്പന് തുല്യം അപ്പൻ മാത്രം. സുവിശേഷത്തിനായി ഏരിഞ്ഞടങ്ങിയ തീപന്തം. സ്വർഗ്ഗത്തിൽ സെലിബ്രേഷൻ
പാസ്റ്റർ ലിജോ കെ ജോസഫ്
ഒറ്റക്ക് തകരപാട്ട കൊണ്ട് കോളമ്പി ഉണ്ടാക്കി പരസ്യ യോഗം നടത്തി തുടങ്ങിയ കുട്ടനാട്ടിൽ കുരുത്ത വിപ്ലവം.വാക്കു പോലെ തന്നെ എരിഞ്ഞ് തീരണമെന്നും തുരുമ്പെടുത്ത് തേയരുത് എന്നും തേഞ്ഞ് തേയണം എന്നും അവസാനം വരെ തന്റെ വാക്കു പോലെ തന്നെ .
അവസാനം വരെ സുവിശേഷ തീക്ഷ്ണതയുള്ള ലോകം കണ്ട മിഷനറിമാരിൽ ശക്തനായ സുവിശേഷ പോരാളി. ക്രിസ്തുവിനു വേണ്ടി നിരവധി പേരെ ഇന്ത്യക്ക് അകത്തും പുറത്തും നേടി. മുന്നു ജനറേഷൻ വിവാഹം നടത്തി , പതിനായിരക്കണക്കിന് ആൾക്കാരെ സ്നാനപ്പെടുത്തി. ലോക രാജ്യങ്ങളിൽ സഞ്ചരിച്ച മിഷനറി ,ഏഴ് വയസ് മുതൽ ഞാൻ കാണാൻ തുടങ്ങിയ വ്യക്തി വൈഭവം . ഞാനും എന്റെ പിതാവും പിതാവിന്റെ പിതാവും ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് എന്ന മഹാ പ്രസ്ഥാനത്തോട് ചേർന്ന് അടുത്തറിയാൻ ഭാഗ്യം ലഭിച്ചു. എന്റെ മക്കൾക്ക് താടി അപ്പച്ചൻ പതിനായിരക്കണക്കിനാൾക്കാരെ ആരുമറിയാതെ അകമഴിഞ്ഞ് സഹായിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. നാലായിരത്തി അഞ്ചുറിലധികം സഭകൾ . ശുശ്രൂഷയിൽ ചെറുപ്പം മുതൽ ഈ സമയം വരെ കൈത്താങ്ങൽ തന്ന പ്രിയപ്പെട്ട തമ്പിച്ചാനെ വീണ്ടും കാണാം എന്നാ പ്രത്യാശയോടെ ഈ മാസം ഏഴാം തീയതി ഞാറാഴ്ച്ച അവസാനമായുഉള ശുശ്രൂഷ ഞങ്ങളോടൊപ്പം താമസിച്ച്. 4 മാസം മുമ്പ് എന്നെ കൊല്ലത്ത് സെന്റെർ ശുശ്രൂഷകനായി ആക്കി . എടാ എനിക്ക് ഇനിയും ഒരു വരവില്ല. നീ ഇവരെ സ്നാനപ്പെടുത്തണം. 8 തീയതി വിവാഹ ശുശ്രൂഷയ്ക്ക് ഒരുമിച്ച് വീണ്ടും യാത്ര കോട്ടയത്തേക്ക് .പോയപ്പോഴും തിരിച്ചുവന്നപ്പോഴും ഒരുപാട് അനുഭവങ്ങൾ, ചിങ്ങവനത്ത് ഭവനത്തിൽ വന്ന് യാത്ര പറഞ്ഞു.പറയാൻ വാക്കുകളില്ല ചൊവ്വാഴ്ച്ച അറിഞ്ഞപ്പോൾ മുതൽ അപ്പച്ചനോടൊപ്പം ഹോസ്പിറ്റലിൽ അവസാന നിമിഷം വരെ .ഒരുമിച്ചുള്ള യാത്രകൾ ,ശുശ്രൂഷകൾ ,കൂടെയുള്ള ഉറക്കം ……