Ultimate magazine theme for WordPress.

ഗാസ ജനതയ്ക്ക് സഹായം നൽകി യുഎഇ

അബുദാബി : യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഗാസ ജനതയ്ക്ക് സഹായം നൽകി യുഎഇ. ഗാസയിൽ 7 മാസത്തിനിടെ യുഎഇ നൽകിയത് 50,000 ടൺ ദുരിതാശ്വാസ വസ്തുക്കൾ.തിങ്കളാഴ്ച വരെ 260 വിമാനങ്ങളിലും 1,243 ലോറികളിലുമായി 32,000 ടൺ സഹായ വസ്തുക്കൾ എത്തിച്ചു.

ഗാസ സഹായ പദ്ധതിയായ ഗാലന്റ് നൈറ്റ്–3ലൂടെ ഈജിപ്തിലെ അൽ അറിഷ് തുറമുഖത്തേക്ക് 18000 ടൺ അവശ്യ വസ്തുക്കളുമായി 3 കപ്പലുകളും പുറപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Leave A Reply

Your email address will not be published.