Ultimate magazine theme for WordPress.

ഉക്രൈൻ യുദ്ധം: കുട്ടികളുടെ സാഹചര്യം അതീവ ഗുരുതരമെന്ന് യൂണിസെഫ്

ഉക്രൈൻ : കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ഭയാനകമായ സാഹചര്യമാണ് നിലവിൽ ഉക്രൈനിലെ കുട്ടികൾ നേരിടുന്നതെന്ന് യൂണിസെഫ്. കഴിഞ്ഞ ജൂലൈയിൽ മാത്രം 17 കുട്ടികൾ കൊല്ലപ്പെടുകയും 166 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് മുൻ മാസത്തെക്കാൾ 49 ശതമാനം കൂടുതലാണ്.

2022 ഫെബ്രുവരിയിൽ യുദ്ധം രൂക്ഷമായത് മുതൽ ഇതുവരെ ഏകദേശം 3,946 കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി യു.എൻ സ്ഥിരീകരിച്ചു. വീടുകളിലും കളിസ്ഥലങ്ങളിലും വെച്ച് കുട്ടികൾ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് യൂണിസെഫ് പ്രതിനിധി ആനി-ക്ലെയർ ദുഫേ പറഞ്ഞു.

യുദ്ധബാധിതരായ കുട്ടികൾക്കും കുടുംബങ്ങൾക്കും മാനസികാരോഗ്യ പിന്തുണയും പഠനത്തിനായി സ്കൂളുകളിൽ ഷെൽട്ടറുകളും യൂണിസെഫ് ഒരുക്കുന്നുണ്ട്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിച്ച് കുട്ടികളെയും ആശുപത്രികൾ ഉൾപ്പെടെയുള്ള പൊതു സംവിധാനങ്ങളെയും സംരക്ഷിക്കണമെന്ന് യൂണിസെഫ് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

Sharjah city AG

Comments are closed.