Ultimate magazine theme for WordPress.

60 വയസ് കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും കൊവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ ഡോസ് വാക്‌സിന്‍ എടുക്കണമെന്ന് നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിന് ശേഷമാണ് പുതിയ നിര്‍ദ്ദേശം. 7000 പരിശോധനയാണ് ഇപ്പോള്‍ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 474 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 72 പേര്‍ ആശുപത്രിയിലാണ്. 13 പേര്‍ ഐസിയുവില്‍ ഉണ്ട്. ആവശ്യത്തിന് ഓക്‌സിജന്‍ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകള്‍, മാസ്‌ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുന്നിടത്ത് മാസ്‌ക് ധരിക്കാനും നിര്‍ദേശത്തില്‍ പറയുന്നു.

Sharjah city AG
3 Comments
  1. Bmzelh says

    Feel the heartbeat rise in chicken road demo — one more step could mean a fortune! Hidden dangers lurk, but smart players cash out at peak multipliers. Fast, fair, and fiercely exciting!

  2. Anhbam says

    Get lucky instantly with luckylandslotsx! Sign up and claim 7,777 Gold Coins plus 10 free Sweeps Coins—no strings. Enjoy top-tier slots with real prize redemptions!

Your email address will not be published.