*റവാണ്ടയിൽ ആരോഗ്യമേഖലയിൽ വൻ കുതിച്ചുചാട്ടം: ജി.എഫ്.എ വേൾഡിന്റെ സ്പെഷ്യലിസ്റ്റ് ആശുപത്രി ജൂണിൽ തുറക്കും*
റവാണ്ട : യു.എസ് ആസ്ഥാനമായുള്ള ക്രിസ്ത്യൻ മിഷനറി സംഘടനയായ ‘ജി.എഫ്.എ വേൾഡ്’ റവാണ്ടയിൽ വൻ ആരോഗ്യപദ്ധതിക്ക് തുടക്കം കുറിക്കുന്നു. ആയിരക്കണക്കിന് ആഫ്രിക്കൻ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകാനും, ചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ മികച്ച സേവനങ്ങൾ എത്തിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ജൂൺ മാസത്തോടെ 300 കിടക്കകളുള്ള ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രി തുറക്കുമെന്ന് സംഘടന പ്രഖ്യാപിച്ചു. ഒരു മെഡിക്കൽ സർവകലാശാലയും ഗവേഷണ കേന്ദ്രവും സ്ഥാപിക്കുന്നതിനായുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണിത്. “ക്രിസ്തു കേന്ദ്രീകൃത ആരോഗ്യപരിചരണം” എന്ന ലക്ഷ്യത്തോടെ ആഫ്രിക്കയിലെ സമൂഹങ്ങളിൽ വലിയ മാറ്റം കൊണ്ടുവരാനാണ് സംഘടന പരിശ്രമിക്കുന്നത്.
ഈ സൗകര്യം ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഒരു പ്രധാന കേന്ദ്രമായി പ്രവർത്തിക്കും. ഡോക്ടർമാർക്കും നഴ്സുമാർക്കും ഗവേഷകർക്കും ഇവിടെ പരിശീലനം ലഭിക്കും. കൂടാതെ, വിദൂരസ്ഥലങ്ങളിൽ ഔട്ട്റീച്ച് പരിപാടികൾ സംഘടിപ്പിച്ച് ആരോഗ്യരംഗത്ത് വലിയ മുന്നേറ്റം നടത്താനും പദ്ധതി സഹായകമാകും. ആഫ്രിക്കൻ രാജ്യങ്ങളിലെ ആരോഗ്യമേഖലയിലെ അസമത്വങ്ങൾ പരിഹരിക്കാൻ ഈ സംരംഭം വലിയൊരു നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കുന്നു.

Comments are closed.