വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കുറച്ചു
ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കുറച്ചു. 198 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 2035 രൂപയായി. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. രാജ്യത്തെ വിവിധ നഗരങ്ങളിലും ആനുപാതികമായി വിലക്കുറവ് നിലവില്‍ വന്നു. ഡല്‍ഹിയില്‍ 198 രൂപയുടെ കുറവാണ് ഉണ്ടായത്. മുംബൈയില്‍ 187 രൂപയും, കൊല്‍ക്കത്തയില്‍ 182 രൂപയും കുറവുണ്ട്. ഗാര്‍ഹിക സിലിണ്ടറിന് 2022 മെയ് 19 ന് നിശ്ചയിച്ച വില തന്നെ തുടരും. മെയ് മാസത്തില്‍ രണ്ട് തവണ ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂടിയിരുന്നു. മെയ് ഏഴിന് 50 രൂപ കൂടി പിന്നാലെ മെയ് 19 നും വര്‍ദ്ധിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനാകട്ടെ ജൂണ്‍ മാസത്തില്‍ 135 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മാസവും സിലിണ്ടറുകള്‍ക്ക് 135 രൂപ വില കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ആശ്വാസം നല്‍കുന്ന നടപടി.