Ultimate magazine theme for WordPress.

കഴിഞ്ഞ ഇരുന്നൂറ് വർഷം കൊണ്ട്…!

ബ്ലസിൻ ജോൺ മലയിൽ

ഇന്ത്യയിലെ ഇന്നത്തെ ജനസംഖ്യ എത്രയാണെന്ന് നിങ്ങൾക്ക് അറിയാമോ?

കഴിഞ്ഞ കണക്കെടുപ്പ് അനുസരിച്ച് നൂറ്റി മുപ്പത്തിമൂന്നു കോടി തൊണ്ണൂറ്റി മൂന്നു ലക്ഷത്തി മുപ്പതിനായിരത്തി അഞ്ഞൂറ്റി പതിനാല്! ചൈനയിലാകട്ടെ നൂറ്റി മുപ്പത്തി ഒൻപത് കോടി എഴുപത്തിയെട്ടു ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തി എഴുന്നൂറ്റി ഇരുപതും!

ഇന്ന് ലോക ജനസംഖ്യ ദിനം. 1990 ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ജനസംഖ്യ ദിനം 1989 മുതൽ ലോകം ആചരിച്ചു തുടങ്ങി.

ജനപ്പെരുപ്പം നിമിത്തം ഉണ്ടാകുന്ന പ്രതിസന്ധികളും നാടിൻ്റെ വികസനത്തിനും ആവാസവ്യവസ്ഥയ്ക്കും അതുണ്ടാക്കുന്ന വെല്ലുവിളികളുമാണ് ഈ ദിനത്തിൻ്റെ ചർച്ച.
കുടുംബ ആസൂത്രണം, ലിംഗനീതി, ദാരിദ്ര്യം, അമ്മയുടെ ആരോഗ്യം, പൗരാവകാശം തുടങ്ങിയ വിഷയങ്ങളിലുള്ള ബോധവത്കരണവും ഉണ്ടാകും.

ഇപ്പോൾ എഴുന്നൂറ്റി എഴുപത് കോടി പിന്നിട്ടിരിക്കുകയാണ്
ലോകജനസംഖ്യ.
ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് നൂറ് കോടിയിൽ എത്തിയ സംഖ്യയാണ് കഴിഞ്ഞ ഇരുന്നൂറ് വർഷം കൊണ്ട് ഏഴുമടങ്ങ് വർധിച്ച് ഇന്നത്തെ അവസ്ഥയിൽ ആയത്. അടുത്ത പത്ത് വർഷത്തിന് ശേഷം ഇത് എണ്ണൂറ്റി അൻപത് കോടിയിലെത്തും.

ഈ വർഷം ജനസംഖ്യാദിനത്തിൽ ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷൻ ഫണ്ട് (യുഎൻപിഎഫ്.) രാജ്യങ്ങൾക്ക് നൽകിയിരിക്കുന്ന സന്ദേശം
ആരോഗ്യ സേവനങ്ങളുടെ അഭാവം നിമിത്തം ഒരു സ്ത്രീക്കും പ്രത്യുത്പാദന അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടരുതന്നതാണ്. അത് സാധ്യമാകണമെങ്കിൽ സ്ത്രീക്ക് സ്വന്തം ശരീരത്തിനുമേൽ പൂർണ അധികാരവും അതിന്മേൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് പിന്തുണ ലഭിക്കാനുള്ള സാഹചര്യവും ഉണ്ടാകണം!

ശരിയായ ആരോഗ്യം വിദ്യാഭ്യാസം, തൊഴിൽ, വേതനം, സുരക്ഷ എന്നിവയിലൂടെ സ്ത്രീക്ക് ശക്തി ആർജ്ജിക്കാനാവും! സ്ത്രീ ശക്തി പ്രാപിച്ചാൽ കുടുംബവും സമൂഹവും അഭിവൃദ്ധി പ്രാപിക്കും.

ബ്ലസിൻ ജോൺ മലയിൽ

Leave A Reply

Your email address will not be published.