Ultimate magazine theme for WordPress.

വടക്കൻ ഗാസയിൽ കത്തോലിക്കാ സഭ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു

ഗാസ : ലാറ്റിൻ പാത്രിയാർക്കേറ്റും ഓർഡർ ഓഫ് മാൾട്ടയും ചേർന്ന് വടക്കൻ ഗാസയിലെ ജനങ്ങൾക്കായുള്ള രണ്ടാം ഘട്ട സഹായം വിതരണം ചെയ്തു. 40 ടൺ ഭക്ഷണകിറ്റുകളാണ് പാത്രിയാർക്കേറ്റ് കോമ്പൗണ്ടിനുസമീപം പുതുതായി സ്ഥാപിച്ച വിതരണകേന്ദ്രത്തിലേക്ക് മാൾട്ടേസർ ഇൻ്റർനാഷണൽ എത്തിച്ചത്.

ജോർദാൻ, സൈപ്രസ്, പലസ്തീൻ, ഇസ്രായേൽ എന്നിവ ഉൾപ്പെടുന്ന രൂപതയായ ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് ബുധനാഴ്ച്ചയിലെ പത്രക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മാസത്തേക്ക് അഞ്ചുപേരടങ്ങുന്ന ഒരു കുടുംബത്തിനാവശ്യമായ ഭക്ഷണസാധനങ്ങളാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ശുചിത്വവസ്തുക്കൾ, പാസ്ത, ഉപ്പ്, അരി, പഞ്ചസാര, പാചക എണ്ണ തുടങ്ങിയ സാധനങ്ങളടങ്ങിയകിറ്റാണ് വിതരണം ചെയ്തത്.

Leave A Reply

Your email address will not be published.