Official Website

ടെക്നോളജികള് പുറത്തുവരും .

ഡോ. തോംസണ് കെ. മാത്യു

0 517

കൊറോണ വൈറസ് വരുത്തിയ വലിയ മാറ്റങ്ങളില് ഒന്നായിരിക്കും ടെക്നോളജി വഴിയുള്ള ക്രിസ്തീയ ശുശ്രൂഷകളുടെ തുടർച്ചയെന്ന് ഇവർ കരുതുന്നു. ഇതിന്റെ സൗകര്യങ്ങള് അനുഭവിച്ചവർ, വിശേഷാല് സാമൂഹ്യ മാധ്യമങ്ങളെ ആത്മാർത്ഥമായി ആശ്ലേഷിക്കുന്ന യുവതലമുറ, ഈ വിഷയത്തില് പിന്മാറും എന്നു ഇവർ വിശ്വസിക്കുന്നില്ല. ഈ സാഹചര്യത്തില് സഭാ ഹാളുകളില് കൂടിവന്നുള്ള (ONSITE) ആരാധനയുടെ ഭാവി എന്തായിരിക്കും? അങ്ങനെയുള്ള ശുശ്രൂഷകളുടെ പ്രസക്തി കുറയുമോ?

കോവിഡു കാലത്തു ആവശ്യമായി വന്നതും പരിചയച്ചതുമായ ഓണ്ലൈന് ആരാധനയും ശുശ്രൂഷകളും ഇന്നത്തെ പ്രതിസന്ധി കഴിഞ്ഞാലുടനെ ഇല്ലാതെ ആകും എന്നു കരുതുന്ന ചിലരുണ്ട്. ഈ ധാരണ തെറ്റാകാനാണു സാധ്യതയെന്ന് ഇതിനെക്കുറിച്ചു കാര്യമായി പഠനം നടത്തിയ അറിയപ്പെട്ട പാസ്റ്റർമാർ പറയുന്നു.ഓരോ ലോക്കല് സഭയ്ക്കും ഒരേ സമയം തന്നെ ONSITE ആയും ONLINE ആയും രണ്ടുവിധത്തല് ലഭ്യമാകുന്ന ശുശ്രൂഷകള് വേണമെന്നതാണു മുമ്പിലുള്ള കാലത്തിന്റെ ആവശ്യമെന്നു ഇവർ തറപ്പിച്ചു പറയുന്നു. സാധാരണ രീതിയില് സഭയില് വരുവാന് സാധ്യതയില്ലാത്തവരെയും മാദ്ധ്യമ ശുശ്രൂഷയില് ലക്ഷ്യമിടണമെന്നാണു ഉപദേശം. സുവിശേഷീകരണത്തിനും സഭയെ സമൂഹത്തിനു പരിചയപ്പെടുത്തുന്നതിനും ഓണ്ലൈനിലുള്ള ശുശ്രൂഷകള് പ്രയോജനപ്പെടും. സഭയില് വരുവാന് മടിയുള്ള പരിചയക്കാരെ ഓണ്ലൈനിലേക്ക് ക്ഷണിക്കുവാന് സഭാംഗങ്ങള്ക്കു കഴിയും. ഓണ്ലൈന് ശുശ്രൂഷകള് ലക്ഷ്യമാക്കേണ്ടത് അക്രൈസ്തവരേയും, രോഗമോ, വാർദ്ധക്യമോ, ജോലിയോ കാരണം ഹാളില് പോകുവാന് കഴിയാത്തവരെയും ആണെന്ന് ഇവർ പറയുന്നു. ഓണ്സൈറ്റിലേക്കുള്ള ഒരു കവാടമായി ഓണ്ലൈനിലെ ശുശ്രൂഷകളെ കരുതാം. ഡൗണ്ലോഡ് ചെയ്യുവാന് കഴിയാത്ത ഒത്തിരി ആത്മീയ കാര്യങ്ങള് ഉണ്ട്. കൂട്ടായ്മ (FELLOWSHIP), വ്യക്തിപരമായ കൂടിവരുവുകള് നല്കുന്ന പ്രചോദനം, സേവനം ചെയ്യാനുള്ള അവസരങ്ങള്, ശിഷ്യത്വം (DISCIPLESHIP), തിരുവത്താഴം കൈവച്ചുള്ള പ്രാർത്ഥന എന്നിവ ഇതിനുദാഹരണങ്ങളാണ്.

ഓണ്ലൈനും ഓണ്സൈറ്റും തമ്മില് ഒരു വിത്യാസവും ഇല്ലെങ്കില് ഓണ്ലൈനിലെ സഭ ഓണ്സൈറ്റിലെ സഭയെ ദുർബലമാക്കും. പാസ്റ്ററുടെ പ്രസംഗ വൈഭവമാണു സഭയുടെ പ്രധാന ബലമെങ്കില് അതു ഡൗണ്ലോഡ് ചെയ്യുവാന് കഴിയുന്ന കാര്യമാണെന്നും ഹാളില് വരുന്നതു കൊണ്ടു ലഭിക്കുന്ന ഏക കാര്യം നല്ലൊരു പ്രസംഗം മാത്രമാണെങ്കില് ഓണ്ലൈന് വിട്ട് എന്തിനു ബുദ്ധിമുട്ടണം എന്നു അംഗങ്ങള് ചിന്തിക്കുന്നതു സ്വാഭാവികമാണെന്നുള്ള ഈ പ്രാസംഗികർ പറയുന്നു. രാവിലെ ഉണർന്നു കുട്ടികളെ ഒരുക്കി സഭാ ഹാളില് ബന്ധപ്പെട്ടു വരത്തക്കവണ്ണം ഓണ്ലൈനില് കിട്ടാത്ത എന്താ ഹാളില് ഉള്ളത് എന്ന് ഓരോ പാസ്റ്ററും സഭാ നേതൃത്വും ചിന്തിക്കണമെന്നു ഈ ഇടയന്മാർ ഉപദേശിക്കുന്നു.

ഡൗണ്ലോഡ് ചെയ്യുവാന് കഴിയാത്ത കാര്യങ്ങളുടെ എണ്ണവും വർദ്ധിപ്പിക്കുവാന് ഇവർ ഗുണദോഷിക്കുന്നു. ഇന്നത്തേതിനേക്കാള് ശക്തമായ ടെക്നോളജികള് പുറത്തുവരും എന്നതാണു കോവിഡിന്റെ ഒരു വാഗ്ദാനം. ടെക്നോയുഗത്തെ സ്വാധീനിക്കുവാന് വിഷമമായിരിക്കും. അതുകണ്ട് ടെക്നോളജിയെ ശപിക്കാതെ അതിനെ ദൈവവേലക്കായി പ്രയോജനപ്പെടുത്തുന്നതായിരിക്കും ഉത്തമം.

Comments
Loading...
%d bloggers like this: