Ultimate magazine theme for WordPress.

സമദർശന സാംസ്കാരിക പഠന കേന്ദ്രം – കഥാരചനാ മത്സരം

കഥാ രചനാ മത്സരം

അധ്യാപികയും സാഹിത്യകാരിയുമായിരുന്ന രാജലക്ഷ്മിയുടെ സ്മരണാർത്ഥം കോളെജ് വിദ്യാർത്ഥികൾക്കായി സമദർശന സാംസ്കാരിക പഠനകേന്ദ്രം കഥാരചനാ മത്സരം സംഘടിപ്പിക്കുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കഥകൾക്ക് പുരസ്ക്കാരങ്ങൾ നൽകുന്നതാണ്. പ്രശസ്ത സാഹിത്യകാരൻമാർ ഉൾപ്പെടുന്ന വിദഗ്ദ്ധ സമിതി പുരസ്ക്കാര ജേതാക്കളെ നിശ്ചയിക്കും. മികച്ച കഥകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതുമാണ്.
ഒന്നാം സമ്മാനം – 5000 രൂപ.
രണ്ടാം സമ്മാനം – 3000 രൂപ.
മൂന്നാം സമ്മാനം – 2000 രൂപ.

മത്സരാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ:

1. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കേണ്ടതാണ്.പൂരിപ്പിക്കുമ്പോൾ ഇ മെയിൽ ഐ ഡി യും മൊബൈൽ നമ്പറും (വാട്ട്സ് ആപ്പ്) കൃത്യമായി നൽകാൻ ശ്രദ്ധിക്കുക.

Google Form Link : https://docs.google.com/forms/d/e/1FAIpQLScCm3ghb0jpc0T-CNOzxYusbwgH3JDnQ8pwlQx83mDt2L9uBA/viewform

2.കഥകൾ അഞ്ച് മുതൽ പത്ത് പേജ് വരെ ആകാം.

3.കഥ ഡി ടി പി ചെയ്ത് (വേഡിലോ പേജ് മേക്കറിലോ,ML – Revathy, Font Size -12) പി ഡി എഫ് രൂപത്തിൽ വേണം അയക്കാൻ.

4.അവസാന തീയതി: ജുലായ് 31
കഥകൾ അയക്കേണ്ട ഇ മെയിൽ വിലാസം:samadarsana.padanakendram@gmail.com
കൂടുതൽ വിവരങ്ങൾക്ക്:

സമദർശന സാംസ്ക്കാരിക പഠന കേന്ദ്രം
അങ്ങാടിക്കൽ
ചെങ്ങന്നൂർ
ആലപ്പുഴ ജില്ല.
Ph – 9496992317,8086987685
Email – samadarsana.padanakendram@gmail.com

Leave A Reply

Your email address will not be published.