അഫ്ഗാനിസ്ഥാൻ : 300 ഓളം പേരെങ്കിലും മരണമടഞ്ഞ ബഗ്ലാൻ പ്രവിശ്യയിൽ നിന്ന്, ” ഇപ്പോഴും പലായനം ചെയ്തു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് അടിയന്തിരമായി ഭക്ഷണവും പാർപ്പിടവും മറ്റു സഹായങ്ങളും ആവശ്യമാണ്” എന്ന് ലോക ആരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു.നിരവധി ഗ്രാമങ്ങൾക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്, വൈദ്യുതിയും വിതരണവും ഇന്റെർനെറ്റും തകരാറിലായതു കാരണം പലർക്കും തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാൻ മാർഗ്ഗമില്ല.നിരവധി റോഡുകൾ തകർന്നത്, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമായി മാറുകയാണ്.കൂടാതെ ധാരാളം കന്നുകാലികൾ ഒലിച്ചുപോയി, അതേസമയം കൃഷി ചെയ്തിരുന്ന വിശാലമായ പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്.ലോക ആരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നതനുസരിച്ച്, വരും ദിവസങ്ങളിൽ വീണ്ടും മോശമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
