തിരുവനന്തപുരം : വെമ്പായത്ത് ഒരുക്കിയിരിക്കുന്ന മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്കിലെ വലിയ ബൈബിൾ ആവിഷ്കാരം മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണ് വിശ്വാസികൾക്കായി സമർപ്പിച്ചത്. ബൈബിൾ തീം പാർക്കിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന ചാപ്പലിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളോടെയാണ് പരിപാടികൾ ആരംഭിച്ചത്.മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു.
ബൈബിളിനെക്കുറിച്ച് അധികം അറിയാത്തവർക്കുപോലും ബൈബിളിലെ സംഭവങ്ങളെക്കുറിച്ച് വ്യക്തവും ആകർഷകവുമായി മനസ്സിലാവുന്ന രീതിയിലാണ് ബൈബിൾ തീം പാർക്ക് ഒരുക്കിയിരിക്കുന്നത്.

Comments are closed.