ആത്മീയ സമ്മേളനം
തിരുവനന്തപുരം: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തുന്ന ആത്മീയ സമ്മേളനം ഒക്ടോബർ 17 ന് തിങ്കൾ വൈകിട്ട് ആറിന് കരകുളം ഡിവൈൻ വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കും.
പ്രഭാഷകനും ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റും പിസിഐ സ്റ്റേറ്റ് ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ ജേക്കബ് കുര്യൻ, കെ എ തോമസ്, പി കെ യേശുദാസ് എന്നിവർ നേതൃത്വം നൽകും. പാസ്റ്റർ ശിംശോൻ മാർട്ടിൻ, റിജോൺ പെട്ടകം എന്നിവർ ഗാന ശുശ്രൂഷ നിർവ്വഹിക്കും.