ഗോവ: നോർത്ത് ഗോവയിലെ സിയോലിം ഗ്രാമത്തിലുള്ള സ്വന്തം വീട്ടിൽ നിന്നും പാസ്റ്റർ ഡൊമിനിക് ഡിസൂസയെയും ഭാര്യ ജോവാൻ മസ്‌കരേനസ് ഡിസൂസയെയും പുറത്താക്കിയ ജില്ലാ കളക്ടറുടെ ഉത്തരവ് ബോംബെ ഹൈക്കോടതിയുടെ ഗോവ ഡിവിഷണൽ ബഞ്ച് റദ്ദാക്കി.
മതപരിവർത്തന ആരോപണത്തെ തുടർന്നാണ് പാസ്റ്ററെയും കുടുംബത്തെയും എക്‌സിക്യൂട്ടീവ് മജിസ്‌റ്റീരിയൽ അധികാരമുള്ള, ജില്ലയിലെ ഏറ്റവും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ നോർത്ത് ഗോവ ജില്ലാ കളക്ടർ പുറത്താക്കിയത്. ഗോവ മെയിൻ്റനൻസ് ഓഫ് പബ്ലിക് ഓർഡർ ആൻഡ് സേഫ്റ്റി ആക്‌ട് പ്രകാരമായിരുന്നു ദമ്പതികൾക്കെതിരെയുള്ള ഉത്തരവ്. ആറ് മാസത്തേക്ക് നോർത്ത് ഗോവയിൽ പ്രവേശിക്കരുതെന്നായിരുന്നായിരുന്നു സന്ദേശം.
ഇതിനെ ചോദ്യം ചെയ്ത പാസ്റ്ററും ഭാര്യയും ആദ്യം അപ്പീൽ അതോറിറ്റിയായ ഗോവ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഓഫീസിന് മുമ്പാകെ പരാതി നൽകി. കാലതാമസമുണ്ടായപ്പോൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Comments are closed.