Official Website

ആശയിൽ സന്തോഷിക്കുന്നവർ ആകുവിൻ: പാസ്റ്റർ റെജി മാത്യു

0 214

ന്യൂഡൽഹി: ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടക്കുന്ന ഐ.പി.സി. നോർത്തേൺ റീജിയൺ ജനറൽ കൺവൻഷൻ്റെ രണ്ടാം ദിനം അനുഗ്രഹമായി നടന്നു. പകൽ നടന്ന യോഗത്തിൽ ‘ആശയിൽ സന്തോഷിക്കുന്നവർ ആകുവിൻ’ എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ റെജി മാത്യു പ്രസംഗിച്ചു. ഉച്ചയ്ക്ക് നടന്ന ശുശ്രൂഷക സമ്മേളനത്തിൽ 31 ശുശ്രൂഷകന്മാരുടെ ഓർഡിനേഷൻ ശുശ്രൂഷ നടക്കുകയുണ്ടായി. വൈകുന്നേരത്തെ പൊതുയോഗത്തിൽ പാസ്റ്റർ. ഡേവിഡ് ലാൽ മുഖ്യ സന്ദേശം നൽകി. പ്രസിദ്ധ ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവ്വഹിച്ചു. ഐ.പി.സി.എൻ.ആർ വെസ്റ്റ് സെൻട്രൽ സോൺ പ്രസിഡന്റ് പാസ്റ്റർ. തോമസ് ഫിലിപ്പ് യോഗത്തിൽ അദ്ധ്യക്ഷൻ ആയിരുന്നു.

Comments
Loading...
%d bloggers like this: