ബാംഗ്ലൂർ: കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെ ബാംഗ്ലൂരിലെ ഔദ്യോഗിക വസതിയിൽ മലങ്കര മാര്‍ത്തോമ്മാ സഭാ ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്തായുടെ നേതൃത്വത്തിൽ സഭാ ഭാരവാഹികൾ സന്ദര്‍ശിച്ച് ജന്മദിന ആശംസകൾ അറിയിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങളെ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും കർണാടകയിൽ ന്യൂനപക്ഷങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. പത്തനംതിട്ട എംപി ആന്റോ ആന്റണി, സഭാ സെക്രട്ടറി റവ എബി ടി മാമ്മൻ, അൽമായ ട്രസ്റ്റി അഡ്വ അൻസിൽ കോമാട്ട്, നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗം സുബിൻ നീറുംപ്ലാക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
